Tulip Fever
ട്യുലിപ് ഫീവര്‍ (2017)

എംസോൺ റിലീസ് – 2554

Download

2677 Downloads

IMDb

6.2/10

ടുലിപ്പ് പൂക്കളുടെ വ്യാപാരവുമായി ബന്ധപ്പെട്ട് 17- ആം നൂറ്റാണ്ടിലെ പഴയ കാല ആംസ്റ്റർഡാമിൽ നടക്കുന്ന ഒരു ഹിസ്‌റ്റോറിക്കൽ ഡ്രാമയാണ് ‘ട്യുലിപ് ഫീവര്‍.

അനാഥയായ സോഫിയയെ ദാരിദ്രത്തിന്റെ വക്കിൽ നിന്നും രക്ഷപ്പെടുത്താനായി കോർണെലിസ് എന്ന കെളവൻ അവളെ വിവാഹം കഴിക്കുന്നു.അവൾക്ക് ഇഷ്ടമില്ലാതിരുന്നിട്ടും അവൾ അയാളോടൊപ്പം കഴിയുന്ന സമയത്താണ് ‘ജാൻ വാൻ ലൂസ്’ എന്ന ചെറുപ്പക്കാരനായ ചിത്രകാരനോട് അവൾക്ക് പ്രണയം തോന്നുന്നത്. തന്നെ ദാരിദ്യ അവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന കോർണലിസിനെ പിരിയാനും വയ്യ എന്നാലോ തന്നെ മനസ്സിലാക്കി ജീവന് തുല്യം സ്നേഹിക്കുന്ന ജാനിനോടൊപ്പം കഴിയുകയും വേണമെന്ന അവസ്ഥയിൽ എത്തുമ്പോഴാണ് ഇരുവർക്കുമിടയിൽ പല നാടകീയ സംഭവങ്ങളും അരങ്ങേറുന്നത്.