Tunnel
ടണല്‍ (2016)

എംസോൺ റിലീസ് – 413

തകര്‍ന്ന ഒരു തുരങ്കം.അതില്‍ ഒറ്റപ്പെട്ടു പോയ മനുഷ്യന്‍.അയാള്‍ക്ക്‌ പുറം ലോകവും ആയി ഉള്ള ബന്ധം ഒരു മൊബൈല്‍ ഫോണ്‍ മാത്രം.നീളം ഉള്ള തുരങ്കത്തില്‍ അയാളുടെ സ്ഥാനം പോലും കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാതെ വിഷമിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍ അതിനോടൊപ്പം ഒരാളുടെ ജീവന് വേണ്ടി ബലി കഴിപ്പിക്കേണ്ടി വരുന്ന പണം അതിനായി അധ്വാനിക്കുന്നവരുടെ പ്രയത്നം.അവസാനം എത്തി ചേരുന്ന പണത്തെ ആസ്പദമാക്കിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍

സാധാരണ ഇത്തരം ചിത്രങ്ങളില്‍ വരുന്ന ധൈര്യവാനായ എന്തും ചെയ്യാന്‍ കഴിവുള്ള നായകന്‍ അല്ല ലീ ജുംഗ് സൂ.അയാള്‍ക്ക്‌ ഭയമുണ്ട്.ഇരുട്ട് അടഞ്ഞ ആ തകര്‍ന്ന തുരങ്കത്തില്‍ വെളിച്ചം ഇല്ലാതെ ഇറങ്ങാന്‍ അയാള്‍ക്ക്‌ ഭയമാണ്.കയ്യില്‍ ഉള്ള രണ്ടു ചെറിയ കുപ്പികളിലെ വെള്ളം തീര്‍ന്നു പോകാം എന്നും അയാള്‍ ഭയപ്പെടുന്നു.കൂടെ അല്‍പ്പം ദിവസത്തിന് ശേഷം കണ്ടു മുട്ടിയ മറ്റൊരു സ്ത്രീയുടെ വിഷമങ്ങള്‍ അയാളെ സാധാരണ മനുഷ്യനുമാക്കുന്നുണ്ട്‌.സ്വാര്‍ത്ഥതയുള്ള ശരാശരി മനുഷ്യന്‍. സ്വന്തം മകളുടെ പിറന്നാളിന് കേക്കും ആയി പോകുന്ന ഒരു അച്ഛന്‍ ഒരിക്കലും തന്‍റെ ഏറ്റവും ഭയാനകമായ സ്വപ്നങ്ങളില്‍ പോലും കാണാത്തതാണ് അന്ന് സംഭവിക്കുന്നത്.