Ulidavaru Kandanthe
ഉളിടവരു കണ്ടന്തേ (2014)

എംസോൺ റിലീസ് – 458

IMDb

8.4/10

Movie

N/A

രക്ഷിത് ഷെട്ടിയുടെ ആദ്യ സംവിധാന സംരംഭമായി, അദ്ദേഹം തന്നെ നായകനായി 2014 ല്‍ റിലീസ് ചെയ്ത ചിത്രമാണ് ‘ഉളിടവരു കണ്ടന്തേ’. പ്രധാന കഥാപാത്രമായ റിച്ചിയെ അവതരിപ്പിക്കുന്നത് അദേഹമാണ്. ശീതള്‍ ഷെട്ടി, കിഷോര്‍, താര, റിഷബ് ഷെട്ടി തുടങ്ങിയവര്‍ മറ്റ് വേഷങ്ങളിലെത്തുന്നു. ഒരു കൊലപാതകവും അതിന്റെ പിന്നിലെ ചുരുളുകളും അന്വേഷിച്ച് വരുന്ന ഒരു മാധ്യമപ്രവര്‍ത്തക, അഞ്ച് വ്യത്യസ്ത ആളുകളെ കണ്ടുമുട്ടുകയും അവരുടെ ജീവിതം ആ സംഭവത്തോട് എത്രത്തോളം സ്വാധീനിച്ചു എന്ന് അറിയുന്നതുമാണ്‌ ചിത്രത്തിന്റെ കഥ. ഈ അഞ്ചുപേരുടെ സ്വന്തം നരേഷനിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. രക്ഷിത് ഷെട്ടിയുടെയും ശീതളിന്റെയും പ്രകടനം, സംവിധാന-ചായാഗ്രഹണ മികവ് തുടങ്ങിയവയാണ് എടുത്ത് പറയേണ്ടത്. ഈ ചിത്രം ‘കാന്‍സ്‌ ഫിലിം ഫെസ്റ്റിവലില്‍’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കന്നടയില്‍ ആദ്യമായി ‘സിങ്ക് സൌണ്ട് ടെക്നോളജി’ ഉപയോഗിച്ചതും ഈ ചിത്രത്തിലായിരുന്നു. ഇതിന്റെ തമിഴ് റീമേക്ക്, നിവിന്‍ പോളി നായകനായി ‘റിച്ചി’ എന്ന പേരില്‍ ഒരുങ്ങുന്നുണ്ട്.