Unknown
അൺനോൺ (2011)

എംസോൺ റിലീസ് – 808

ബയോടെക്ക്നോളജിയുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി ബർലിനിൽ എത്തിയ ഡോ. മാർട്ടിൻ ഹാരിസും ഭാര്യയും നേരത്തെ പറഞ്ഞ് ഉറപ്പിച്ചിരുന്നത് അനുസരിച്ച് ഒരു ആഡംബര ഹോട്ടലിൽ എത്തി ചേരുന്നു. ഒരുപെട്ടി എയർപ്പോർട്ടിൽ നിന്നും എടുക്കാൻ മറന്നുപോയി എന്ന് മനസ്സിലാക്കി ഭാര്യയോട് പോലും പറയാതെ ഒരു റ്റാക്സിയിൽ കയറി ദൃതിയിൽ എയർപ്പോർട്ടിലേയ്ക്ക് പോകുന്ന മാർട്ടിൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുന്നു. കോമയിൽ നിന്നും 4 ദിവസങ്ങൾക്ക് ശേഷം എഴുന്നേൽക്കുന്ന മാർട്ടിൻ തിരികെ ഹോട്ടലിൽ എത്തി ഭാര്യയയെ കണ്ടെത്തുമ്പോൾ..അവൾ പറയുന്നു..ഇയാളെ എനിക്കറിയില്ല..ആൾ മാറിയതായിരിക്കും.. എന്റെ ഭർത്താവ് ഇതാണ് എന്ന് പറഞ്ഞ് മറ്റൊരാളെ പരിച്ചയെപ്പെടുത്തുന്നതോടെ മാർട്ടിൻ ഹാരിസിനൊപ്പം നമ്മളും ആകെ ആശയ കുഴപ്പത്തിലാകുന്നു. എല്ലാ ID കളും നഷ്ടപ്പെട്ട മാർട്ടിൻ തിരിച്ചറിയുന്നു.. തന്റെ സ്ഥാനം മറ്റാരോ തട്ടിയെടുത്തിരിക്കുന്നു.. താൻ ആരാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങലെല്ലാം പരാജയപ്പെടുമ്പോൾ…മാർട്ടിൻ സ്വയം ചോദിച്ച് തുടങ്ങുന്നു..താനാരാണ് ?
എന്തിന് ഇവിടെ വന്നു ? മാർട്ടിൻ ഹാരിസ് ഞാൻ അല്ലെങ്കിൽ പിന്നെ അയാളെ കുറിച്ച് ഇത്രയും വിശദമായ വിവരങ്ങൾ എനിക്ക് എങ്ങനെയാണ് അറിയാൻ കഴിയുക..? 5 വർഷം എന്റെയൊപ്പം സുഖമായി ജീവിച്ച ഭാര്യപോലും എന്തിന് എന്നെ തള്ളിപറയുന്നു.. ? അങ്ങനെയുള്ള അനേകം ചോദ്യങ്ങളുടെ ഉത്തരം തേടി മാർട്ടിൻ ഇറങ്ങുന്നിടത്ത് ആണ് ഈ സിനിമയുടെ കഥ ആരംഭിക്കുന്നത്…
ഈ സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച രണ്ട് മലയാളം സിനിമകളും മെഗാ ഹിറ്റുകൾ ആയിരുന്നു..