Vikings Season 3
വൈക്കിങ്സ് സീസൺ 3 (2015)

എംസോൺ റിലീസ് – 1290

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: TM Productions
പരിഭാഷ: ഗിരി. പി. എസ്
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ
Download

37204 Downloads

IMDb

9.2/10

Series

N/A

വൈകിങ്‌സ് സീരീസിലെ ഏറ്റവും പ്രധാനപ്പെട്ട സീസണുകളിൽ ഒന്നാണ് സീസൺ 3. റാഗ്‌നർ ലോത്ബ്രോക്കിന്റെ ജീവിത യാത്രയിലെ ഏറ്റവും മികച്ച ഭാഗങ്ങൾ സീസൺ 3 യിലെന്ന് പറഞ്ഞാലും തെറ്റില്ല. ആദ്യ സീസണിലെ, റാഗ്‌നർ എന്ന സാധാരണ കർഷകനിൽ നിന്നും രണ്ടാമത്തെ സീസണിലെ അധികാരി റാഗ്‌നറിൽ നിന്നുമെല്ലാം കഥാപാത്രം ഒരുപാട് മുന്നോട്ട് വന്നിരിക്കുന്നു. 3മത്തെ സീസണിൽ അദ്ദേഹം രാജാവാണ്, “കിംഗ്‌ റാഗ്‌നർ ലോത്ബ്രോക്ക്”.

സീസൺ 3 യിൽ പ്രധാനമായും അണിയക്കാർ ശ്രദ്ധകേന്ദ്രികരിച്ചിരിക്കുന്നത് ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള റാഗ്‌നറുടെയും കൂട്ടരുടെയും യാത്രയാണ്. ഏറ്റവും മികച്ച രീതിയിലെ അവതരണവും പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ പ്രകടനവും സീസണെ മികച്ചതാക്കുന്നു. സീസൺ രണ്ടിലെ പോലെ മൂന്നിലും പ്രഷകരെ ഞെട്ടിക്കുന്ന രീതിയിലുള്ള കഥ വഴിത്തിരിവ് റാഗ്‌നറും കൂട്ടരും സീസണിന്റെ അവസാന ഭാഗങ്ങളിൽ പ്രഷകർക്കായി കാഴ്ചവെക്കുന്നു. യാതൊരു വിധ മുഷിച്ചിലും കൂടുത്തെ കടന്ന് പോകുന്ന മറ്റൊരു വൈകിങ്‌സ് സീസൺ.