Voyager
വൊയേജര്‍ (1991)

എംസോൺ റിലീസ് – 225

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Volker Schlöndorff
പരിഭാഷ: ഹാരിസ് അലി
ജോണർ: ഡ്രാമ, റൊമാൻസ്
Download

341 Downloads

IMDb

6.7/10

വാൾട്ടർ ഫേബർ. യുനെസ്കോയുടെ പല പ്രൊജക്റ്റുകളുമായി പല രാജ്യങ്ങൾ സന്ദർശിക്കുന്ന തിരക്കുള്ള എഞ്ചിനിയർ. സാങ്കേതികവിദ്യയുടെ കഴിവിൽ അടിയുറച്ചു വിശ്വസിക്കുന്ന യുക്തിവാദി. ഓരോ ചുവടിലും അത്മവിശ്വാസം പ്രസരിപ്പിക്കുന്ന ശക്തമായ വ്യക്തിത്വത്തിനുടമ. ഏകാകി. ശാസ്ത്രനിയമങ്ങൾ കൊണ്ട് വിശദീകരിക്കാനാവാത്തതായി ഒന്നുമില്ല എന്ന് വിശ്വസിക്കുന്ന ധിഷണാശാലി. അദ്ദേഹത്തിന്റെ കഥയാണിത്. യാദൃശ്ചികത എന്ന് സാധാരണക്കാർ വിളിക്കുന്നതിനെ സംഭാവ്യതാനിയമം കൊണ്ട് ശാസ്ത്രീയമായി അദ്ദേഹം വിശദീകരിക്കുന്നു. പക്ഷെ യാദൃശ്ചികതയുടെ ഒരു ശൃംഖലയാകുമ്പോഴോ? എന്നോ മറന്ന ജീവിതത്തിലെ ഓരോ ഭൂതകാലാദ്ധ്യായവും അടുക്കും ചിട്ടയുമോടെ പെറുക്കിവെച്ച് ഒരു കഥപോലെ കണ്മുന്നിൽ പ്രത്യക്ഷപ്പെടുമ്പോഴോ? വായുവിലും കടലിലും കരയിലുമായുള്ള തന്റെ സഞ്ചാരപഥങ്ങളിൽ താൻ വിശ്വസിക്കാത്ത വിധി തനിക്കായി ഒരുക്കിവെച്ചിരിക്കുന്നതിന്റെ വിശദീകരണം തേടുന്ന മി. ഫേബറിന്റെ കഥയാണിത്. ലളിതവും സുന്ദരവുമായി അവതരിപ്പിച്ചിരിക്കുന്ന ഒരു മനോഹരസൃഷ്ടി.