Warm Bodies
വാം ബോഡീസ് (2013)
എംസോൺ റിലീസ് – 1622
വളരെ മാരകമായ ഒരു പ്ലേഗ് പടർന്ന് പിടിച്ച് ഒരു വിഭാഗം ജനങ്ങൾ സോമ്പികളായി മാറിയിരിക്കുകയാണ്. രോഗബാധയേൽക്കാത്ത ആളുകൾ ഒരു മതിലിനപ്പുറം സുരക്ഷിതരായി പാർക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ കമാന്റിങ് ഓഫീസറുടെ മകൾ ജൂലി (Theresa Palmer) ഉൾപ്പെടുന്ന ഒരു സംഘം അവിടുത്തെ ആൾക്കാരുടെ ചികിത്സാവശ്യങ്ങൾക്കായുള്ള മരുന്ന് എടുക്കുവാൻ വേണ്ടി സോമ്പികൾ അധിവസിക്കുന്ന സ്ഥലത്തേക്ക് വരികയാണ്. അവിടെ വച്ച് എല്ലാവരിൽ നിന്നും വ്യത്യസ്തനായ ഒരു സോമ്പിയെ ജൂലി കണ്ടുമുട്ടുന്നു. അവിടെ നിന്നുമാണ് കഥ വികസിക്കുന്നത്. സാധാരണ കണ്ടു മടുത്ത സോമ്പി സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമാണ് ഈ ചിത്രം. റൊമാൻസിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന ഈ ക്യൂട്ട് സോമ്പി ചിത്രം നിങ്ങൾക്ക് പുതിയൊരു അനുഭവമാവും സമ്മാനിക്കുക.