What Happened to Monday
വാട്ട് ഹാപ്പെൻഡ് റ്റു മൺഡേ (2017)

എംസോൺ റിലീസ് – 1662

Download

8675 Downloads

IMDb

6.8/10

ടോമി വിർകോള സംവിധാനം ചെയ്ത് 2017ൽ നെറ്റ്ഫ്ലിക്‌സ് വിതരണം ചെയ്ത ത്രില്ലർ ചിത്രമാണ് വാട്ട് ഹാപെൻഡ്‌ ടു മൺഡേ. അമിതമായ ജനസംഖ്യ കാരണം ലോകത്തിന്റെ സന്തുലിതാവസ്ഥ തകരുമെന്ന അവസ്ഥയിൽ ഗവണ്മെന്റ് ഒരു കുട്ടി നയം സ്ഥാപിക്കുന്നു. ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ബാക്കിയുള്ളവരെ ക്രയോബാങ്കിലേക്ക് മാറ്റും. നിക്കോലെറ്റ് കെയ്‌മാൻ എന്ന വനിതയാണ് ഇതിന്റെ മേധാവി. അങ്ങനെയിരിക്കെ ടെറെൻസ് സെറ്റ്മാന്റെ മകൾ ഒരു പ്രസവത്തിൽ ഏഴു കുട്ടികൾക്ക് ജന്മം നൽകി തൽക്ഷണം മരിക്കുന്നു. ഒന്നിൽക്കൂടുതൽ കുട്ടികളെ വളർത്തുന്നത് നിയമവിരുദ്ധമായിരിക്കെ അവരെ വിട്ടുകൊടുക്കാൻ ടെറെൻസ് സെറ്റ്മാന് മനസ്സ് വന്നില്ല.അദ്ദേഹം അവരെ ഒളിപ്പിച്ച് വളർത്താൻ തീരുമാനിക്കുന്നു. പക്ഷേ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ത്രില്ലർ പ്രേമികളെ ഒരിക്കലും നിരാശപ്പെടുത്താത്ത ചിത്രം മികച്ച ഒരുപാട് രംഗങ്ങളാൽ സമ്പന്നമാണ്.