What If...? Season 01
വാട്ട് ഇഫ്...? സീസൺ 01 (2021)
എംസോൺ റിലീസ് – 2724
ലോകി സീരിസ് തിരികൊളുത്തി വിട്ട മൾട്ടിവേഴ്സ് concept ൽ നിന്നുമാണ് What if…? എന്ന അനിമേറ്റഡ് സീരിസിന്റെ ഉദയം. അതിനുശേഷം ഇനിയെന്ത് എന്നതാണ് സീരീസ് മുന്നോട്ട് വയ്ക്കുന്ന ആശയം.
MCU അടുത്തിടെ പുറത്തിറക്കിയ മൂന്ന് സീരിസുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ സീരിസാണ് What if…?
MCU ൽ നമ്മൾ ഇതുവരെ എന്തൊക്കെ കണ്ടോ, അതിൽ നിന്നൊക്കെ വ്യത്യസ്തമായ മറ്റൊരു രൂപമാണ് What if…? എന്ന ഈ സീരീസ്. ഇങ്ങനെ ഇരിക്കുന്നത് മറ്റൊരു രീതിയിലേക്ക് മാറിയാൽ എങ്ങനെ ഉണ്ടാവും അതാണ് സീരിസിന്റെ മൊത്തത്തിലുള്ള പ്രമേയം. ഈ സംഭവങ്ങൾ എല്ലാം മൾട്ടിവേഴ്സിലെ ഒരു Alternate Universe ൽ ആണ് നടക്കുന്നത്. അതെല്ലാം വീക്ഷിക്കുന്ന ഉവാട്ടു എന്ന വാച്ചറിലൂടെയാണ് കഥകളെല്ലാം വിവരിക്കപ്പെടുന്നത്. ഒരുപാട് വലിയ വിസ്തൃതിയിൽ നമ്മൾ ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത അനേകം സാധ്യതകൾ What If…? എന്ന സീരിസിലൂടെ അനാവരണം ചെയ്യപ്പെടാൻ പോവുകയാണ്.
MCU അടുത്തിടെ പുറത്തിറക്കിയ Loki സീരീസ് കാണാത്തവർ, അത് കണ്ടതിനുശേഷം മാത്രം ഈ സീരീസ് കാണാൻ ശ്രമിക്കുക.