Wings
വിംഗ്‌സ് (1927)
എംസോൺ റിലീസ് – 2427
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | William A. Wellman, Harry d'Abbadie d'Arrast |
പരിഭാഷ: | ഗിരി. പി. എസ് |
ജോണർ: | ഡ്രാമ, റൊമാൻസ്, വാർ |
വില്യം വെൽമാന്റെ സംവിധാനത്തിൽ 1927 പുറത്തിറങ്ങിയ അമേരിക്കൻ നിശബ്ദ ചിത്രമാണ് “Wings”. ഒന്നാംലോക മഹായുദ്ധവും, സുഹൃത്ത് ബന്ധവും, പ്രണയവുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒരു സിനിമയെ എത്രത്തോളം മികച്ചതാക്കാൻ കഴിയുമോ അത്രത്തോളം ഈ ചിത്രം മികച്ചത് ആകുന്നു. റിലീസായി ഒരു നൂറ്റാണ്ടിനോട് അടുക്കുമ്പോഴും അന്നത്തെ കാലത്ത് ഇത് പോലൊരു ചിത്രം എങ്ങനെ സാധിച്ചുവെന്ന് ഇന്നത്തെ ലോക ജനങ്ങളിൽ അത്ഭുതമാണ്. ഇനി എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഈ ചിത്രം ലോകത്തിനു മുന്നിലൊരു വിസ്മയമായി തന്നെ നിലനിൽക്കുമെന്ന് വേണം കരുതാൻ. സിനിമയുടെ സർവത്ര മേഖലയിലും മികച്ചതായി മാറിയ അപൂർവം ചില ലോക സിനിമകളിൽ മുൻപന്തിയിൽ ഉണ്ട് വിംഗ്‌സ്. സിനിമയുടെ ചിത്രികരണത്തിന് വേണ്ടിയുള്ള അറിവിനായി സംവിധായകൻ ഒന്നാംലോക മഹായുദ്ധത്തിന്റെ മുന്നണിയിൽ പ്രവർത്തിച്ചിരുന്നു. അന്നത്തെ കാലത്ത് അതിന് അനുമതി നേടിയ ഒരേയൊരു സംവിധായകനായിരുന്നു അദ്ദേഹം. ചിത്രത്തിലെ ഭൂരിഭാഗം ഷോട്ടുകളും ഇന്നും ലോകത്തിലെ പല സിനിമ മേഖലയ്ക്കും അസാധ്യമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ആദ്യമായി മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് നേടിയ ചിത്രവുമാണ് വിംഗ്‌സ്.