X-Men: First Class
എക്സ്-മെൻ: ഫസ്റ്റ് ക്ലാസ് (2011)

എംസോൺ റിലീസ് – 1037

Download

7278 Downloads

IMDb

7.7/10

X-Men സീരീസിൽ അഞ്ചാമതായി ഇറങ്ങിയ ചിത്രമാണ് X-Men: First Class. ഈ സിനിമ പറയുന്നത് യുവാക്കളായ ചാൾസിന്റെയും എറിക്കിന്റെയും കഥയാണ്. ചെറുപ്പത്തിൽ നാസികളുടെ ക്യാമ്പിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന എറിക് വളർന്ന ശേഷം തന്നെ ദ്രോഹിച്ചവരോടുള്ള പ്രതികാരദാഹവുമായി നടക്കുന്നതിനിടയിൽ ചാൾസുമായി കണ്ടുമുട്ടുകയും സുഹൃത്തുക്കളാവുകയും ചെയ്യുന്നു. എന്നാൽ ഒരിക്കൽ സുഹൃത്തുക്കളായിരുന്ന അവർ പിന്നീട് രണ്ടു ചേരികളിലായി പരസ്പരം യുദ്ധം ചെയ്യുന്ന അവസ്ഥയിൽ എത്തിയത് എങ്ങനെയാണെന്നുള്ള കാര്യങ്ങൾ എല്ലാം ഈ ചിത്രത്തിലൂടെ നമുക്ക് കാണാം. ചാൾസിന്റെ കാലുകളുടെ സ്വാധീനം നഷ്ടമാവുന്നത് എങ്ങനെ, മ്യൂട്ടന്റ് സ്‌കൂൾ തുടങ്ങുന്നതെങ്ങനെ, X-Men ഉണ്ടായതെങ്ങനെ എന്നെല്ലാമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ചിത്രം.