എം-സോണ് റിലീസ് – 986
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Brett Ratner |
പരിഭാഷ | ആര്യ നക്ഷത്രക് |
ജോണർ | ആക്ഷൻ, സയൻസ് ഫിക്ഷൻ |
X-Men 2 (എംസോൺ റിലീസ് 967) നിർത്തിയിടത്തു നിന്നും അതിന്റെ തുടർച്ചയായി X-Men The Last Stand തുടങ്ങുന്നു. സ്‌ട്രൈക്കർ കാരണം നടന്ന യുദ്ധത്തിൽ സംഭവിച്ച നഷ്ടങ്ങൾ ചെറുതായിരുന്നില്ല. കനത്ത ആഘാതമാണ് പലർക്കും അത് ഉണ്ടാക്കിയത്. അത് ഏറ്റവും ശക്തമായി ബാധിച്ചത് സ്കോട്ടിനെയായിരുന്നു. ജീനിന്റെ നഷ്ടം അവനിൽ ഉണ്ടാക്കിയ മാനസിക ആഘാതം വളരെ വലുതായിരുന്നു. എല്ലാവരെയും രക്ഷിക്കാനായി ജീൻ സ്വന്തം ജീവൻ ത്യജിച്ചപ്പോൾ അവർക്ക് നഷ്ടപ്പെട്ടത് അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഒരാളെയായിരുന്നു.
എന്നാൽ ജീനിനെ അവിടെ നഷ്ടപ്പെട്ടത് മാത്രമായിരുന്നില്ല അവിടെ സംഭവിച്ച അപകടം. കുതിച്ചു വന്ന ജലം മറ്റൊരു നിയന്ത്രണാതീതമായ ശക്തിയെയും അവിടെ വെച്ച് ബന്ധനത്തിൽ നിന്ന് മോചിപ്പിച്ചിരുന്നു. ഏറ്റവും ശക്തിയുള്ളതും അപകടകാരിയുമായ ആ മ്യൂട്ടന്റിനെ സ്വന്തം ചേരിയിൽ കൊണ്ടുവരാൻ മാഗ്നിറ്റോയും അനുനയിപ്പിച്ച് നിർത്താൻ ചാൾസ് സേവ്യറും ശ്രമിക്കുന്നു. അതേ സമയം തന്നെ മ്യൂട്ടന്റുകളുടെ ശക്തി ഇല്ലാതാക്കി അവരെ സാധാരണ മനുഷ്യരാക്കുന്ന ഒരു മരുന്ന് ഒരു ശാസ്ത്രഞൻ കണ്ടുപിടിക്കുകയും അത് മ്യൂട്ടന്റുകൾക്ക് മേൽ പ്രയോഗിക്കാൻ ഭരണകൂടം തീരുമാനിക്കുകയും ചെയ്യുന്നതോടെ മനുഷ്യരും മ്യൂട്ടന്റുകളും തമ്മിലുള്ള മറ്റൊരു യുദ്ധവും അവിടെ തുടങ്ങുന്നു. ഒരു യുദ്ധം ബാക്കി വെച്ച നഷ്ടത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തമാവുന്നതിന് മുൻപ് തന്നെ അടുത്ത യുദ്ധവും വന്നെത്തുമ്പോൾ സംഭവിക്കുന്ന നഷ്ടങ്ങളുടെ അളവും കൂടുന്നു.
NB: സിനിമക്ക് പോസ്റ്റ് ക്രെഡിറ്റ് സീനുമുണ്ട്. കാണാൻ വിട്ടുപോവണ്ട.