A Year in My Life
എ ഇയർ ഇൻ മൈ ലൈഫ് (2006)

എംസോൺ റിലീസ് – 2361

ഭാഷ: ഫ്രഞ്ച്
സംവിധാനം: Daniel Duval
പരിഭാഷ: ഷൈജു. എസ്
ജോണർ: ഡ്രാമ
Download

2104 Downloads

IMDb

6.1/10

Movie

N/A

ജോലിക്കൊന്നും പോവാതെ മിക്ക സമയവും മദ്യപിച്ച് മുറിയിൽ കിടന്നുറങ്ങുന്ന അച്ഛനും അതേ വീട്ടിൽ തന്നെ കാമുകനുമായി രഹസ്യബന്ധം പുലർത്തുന്ന അമ്മയ്ക്കും തങ്ങളുടെ ഏക മകനായ പിപ്പോയെക്കുറിച്ച് യാതൊരു ചിന്തയുമില്ല.

പകൽ സമയമെല്ലാം സ്‌കൂളിൽ പോകാതെ കൽക്കരി പെറുക്കി, അത് വിറ്റ് ചെലവിനുള്ള വക കണ്ടെത്തുന്ന പിപ്പോയുടെ ജീവിതം ഒരുനാൾ മാറി മറിയുകയാണ്. വീട്ടിൽ നടന്ന വലിയൊരു വഴക്ക് പോലീസ് കേസാവുകയും ആരും നോക്കാനില്ലാത്തതിനാൽ പിപ്പോയെ അനാഥാലയത്തിലേക്ക് അയക്കുകയും ചെയ്യുന്നു. അവിടെ നിന്നും കുട്ടികളില്ലാത്ത നല്ല മനസ്സിനുടമകളായ ഒരു കർഷക കുടുംബം പിപ്പോയെ ദത്തെടുക്കുന്നു. ഒരു വർഷക്കാലത്തെ അവരോടൊപ്പമുള്ള പിപ്പോയുടെ ജീവിതമാണ് “എ ഇയർ ഇൻ മൈ ലൈഫ്” എന്ന ചിത്രത്തിലൂടെ പറയുന്നത്.

സംവിധായകനായ ഡാനിയൽ ഡുവാലിന്റെ തന്നെ ചെറുപ്പക്കാല അനുഭവമാണ് ചിത്രത്തിന് ആധാരം. 2006ൽ ഫ്രഞ്ച് ഭാഷയിൽ പുറത്തിറങ്ങിയ ചിത്രം വളരെയധികം നിരൂപക പ്രശംസ നേടുകയുണ്ടായി.