Alleluia
അലേലൂയ (2014)

എംസോൺ റിലീസ് – 2165

ഭാഷ: ഫ്രഞ്ച്
സംവിധാനം: Fabrice du Welz
പരിഭാഷ: അനിൽ വി നായർ
ജോണർ: ഡ്രാമ, ഹൊറർ, റൊമാൻസ്
Download

10318 Downloads

IMDb

6.2/10

Movie

N/A

ഇതൊരു ഫ്രഞ്ച്-ബൽജിയം ചിത്രമാണ്. കാമത്തിന്റെയും ഉന്മാദത്തിന്റെയും അസൂയയുടെയുമൊക്കെ ഇരുണ്ട പ്രതലങ്ങളെ തുറന്ന് കാട്ടുന്ന ഒരു ചിത്രം. മിഷേലിന്റെയും ചിത്ത ഭ്രമങ്ങളും ഗ്ലോറിയയുടെ അടക്കാ‍നാവാത്ത കാമത്തിന്റെയും അതിൽ നിന്നുടെലെടുത്ത അസൂയയും അതിന്റെ ഫലമായുണ്ടാകുന്ന കൊലപാതക പരമ്പരകളെയും പ്രമേയമാക്കുന്ന ഈ ചിത്രം മനുഷ്യ മനസുകളുടെ സങ്കീർണതയെ നിശിതമായി ആവിഷ്കരിക്കുന്നു. ഫാബ്രിസ് ഡുവെത്സ് എന്ന സംവിധായകന്റെ ധിക്ഷണാമികവും ചിത്രത്തെ വേറിട്ട തലത്തിൽ എത്തിക്കുന്നു. ഒരു 18 പ്ലസ് ചിത്രം എന്നതിലുപരി എല്ലാ മനുഷ്യ ജീവികളിലും കുടികൊള്ളുന്ന മ്ലേശ്ച വികാരങ്ങളെ കൂടി ഈ ചിത്രം പ്രതിഫലിപ്പിക്കുന്നുണ്ട്. 1970 കളിലിറങ്ങിയ ഹണിമൂൺ കില്ലേഴ്സ് എന്ന ചിത്രത്തിലെ കഥയെ അലസമായി പിന്തുടുരുന്നുണ്ടെങ്കിലും തികച്ചും വേറിട്ട നാടകീയ മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നുതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഗ്ലോറിയ എന്ന അന്തർമുഖയായ സ്ത്രീയുടെ ക്രൌര്യ ഭാവങ്ങൾ പ്രേഷകരെ വിസ്മയിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ….