Belle and Sebastian, Friends for Life
ബെൽ ആൻഡ് സെബാസ്റ്റ്യൻ, ഫ്രണ്ട്സ് ഫോർ ലൈഫ് (2017)

എംസോൺ റിലീസ് – 2814

Download

2133 Downloads

IMDb

6.3/10

ബെൽ ആൻഡ് സെബാസ്റ്റ്യൻ മൂവി സീരീസിലെ (ബെൽ ആൻഡ് സെബാസ്റ്റ്യൻ, ദി അഡ്വെഞ്ചർ കണ്ടിന്യൂസ് (2015), ബെൽ ആൻഡ് സെബാസ്റ്റ്യൻ (2013) മൂന്നാമത്തേയും അവസാനത്തേയും ഭാഗമാണ് 2017ൽ Clovis Cornillacന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രമായ ബെൽ ആൻഡ് സെബാസ്റ്റ്യൻ, ഫ്രണ്ട്സ് ഫോർ ലൈഫ് / Belle et Sébastien 3, le dernier chapitre.

വിമാനാപകടത്തിൽപ്പെട്ട ആഞ്ചലീനയെ രക്ഷപ്പെടുത്തുകയും അച്ഛനോടൊപ്പമുള്ള ജീവിതത്തിന്റെ തുടക്കത്തോടെയുമാണ് രണ്ടാം ഭാഗമായ ബെൽ ആൻഡ് സെബാസ്റ്റ്യൻ, ദി അഡ്വെഞ്ചർ കണ്ടിന്യൂസ് അവസാനിച്ചത്. രണ്ടു വർഷത്തോളം കഴിഞ്ഞിരിക്കുന്നു. ബെലിന്റെ സാഹസിക കഥ വലിയ വാർത്തയായി മാറി. ബെൽ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു. ആഞ്ചലീനയും മാർസൂവും വിവാഹം വിവാഹിതരായി. സെബാസ്റ്റ്യന്റെ ജീവിതം സന്തോഷകരമായി പോവുകയാണ്. മാർസൂവും ആഞ്ചലീനയും സെബാസ്റ്റ്യനെയും കൂട്ടി  അടുത്ത് തന്നെ കാനഡയിലേക്ക് താമസം മാറാൻ പോവുകയാണ്. എന്നാൽ ഇക്കാര്യം അവനെ അറിയിച്ചിട്ടില്ല. അവർ ഹണിമൂണിന് യാത്രയായ നേരം പുതിയൊരു പ്രശ്നം വന്നെത്തുകയാണ്. ബെലിന്റെ മുൻപത്തെ ഉടമസ്ഥനാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാൾ സിസാറിനെത്തേടിയെത്തുന്നു. നിയമങ്ങൾ അയാൾക്കനുകൂലമാണെന്ന് മനസ്സിലാക്കുന്ന സിസാറിന് മുന്നിൽ ബെലിനെയും കുഞ്ഞുങ്ങളെയും നഷ്ടപ്പെടാതിരിക്കാനുള്ള മാർഗങ്ങളൊന്നും തെളിയുന്നില്ല. ബെലിനെ തേടിവന്നവൻ അവളെ മുൻപ് ഉപദ്രവിച്ച കാര്യമെല്ലാം അറിയാവുന്ന സെബാസ്റ്റ്യൻ ഒരു രാത്രി അവളെയും കുഞ്ഞുങ്ങളെയും കൊണ്ട് മലകയറുകയാണ്. തുടർന്ന് അവരും അവരെ അന്വേഷിച്ചിറങ്ങുന്നവർ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.