City Hunter
സിറ്റി ഹണ്ടർ (2018)
എംസോൺ റിലീസ് – 2643
2018ൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് ആക്ഷൻ കോമഡി ക്രൈം സിനിമയാണ് സിറ്റി ഹണ്ടർ.
1987 ൽ പുറത്തിറങ്ങിയ ഇതേപേരിലുള്ള ജാപ്പനീസ് ആനിമേഷൻ സിരീസിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്.
മികച്ച ഷാർപ്പ് ഷൂട്ടറും ആയോധന കലകളിൽ കേമനുമായ നിക്കി ലാർസൺ ആണ് കഥയിലെ നായകൻ. ആളൊരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. തന്റെ പാർട്ടണറായ ലോറയുമൊത്ത് അസാധാരണമായ കേസുകൾ തെളിയിക്കലാണ് മൂപ്പരുടെ ഹോബി. സ്ത്രീ വിഷയത്തിൽ അതീവ തത്പരനായ നിക്കിയുടെ പ്രവർത്തികൾ കുറച്ചൊന്നുമല്ല ലോറയെ ദേഷ്യം പിടിപ്പിക്കുന്നത്.
ആരെയും വശീകരിക്കാൻ സാധിക്കുന്ന ഒരു പെർഫ്യും കവർച്ചക്കാരിൽ നിന്ന് സംരക്ഷിക്കാൻ ഒരാൾ നിക്കിയെ ഏൽപ്പിക്കുന്നു. എന്നാൽ ഒരു നിമിഷത്തെ അശ്രദ്ധ മുലം നിക്കിയുടെ കയ്യിൽ നിന്നും അത് നഷ്ടപ്പെടുന്നു. അത് കണ്ടെത്താൻ നിക്കിയും ലോറയും നടത്തുന്ന ശ്രമങ്ങളാണ് ഈ സിനിമ.