Djam
ജാം (2017)

എംസോൺ റിലീസ് – 2315

Download

2604 Downloads

IMDb

7/10

Movie

N/A

“എന്റെയീ മൂത്രം, ഞങ്ങളുടെ സ്വാതന്ത്ര്യവും, സന്തോഷവും, സംഗീതവും നിഷേധിച്ച ഓരോരുത്തർക്കുമാണ്..” സ്വന്തം പൂര്‍വികരുടെ ശവകുടീരത്തിനു മുകളില്‍ കയറിയിരുന്നു മൂത്രമൊഴിക്കുന്ന ജാം എന്ന ഗ്രീക്ക് യുവതി പറയുന്ന വാക്കുകളാണിവ.

ഗ്രീസിലെ ലെസ്ബോസ് ദ്വീപിൽ നിന്നും ഇസ്താൻബുളിലേക്കുള്ള ജാമിന്റെ  യാത്രയിലൂടെ പറഞ്ഞു തുടങ്ങുന്ന കഥ, മതില്‍കെട്ടുകള്‍ പൊളിച്ചു ഒരു കൂട്ടം ആളുകളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പലായനത്തിന്റേത് കൂടിയാവുന്നു. സ്ത്രീ വിമോചനം, ഫാസിസം, അഭയാർത്ഥിത്വം ഈ വിഷയങ്ങളെല്ലാം ചിത്രത്തിന്റെ രാഷ്ട്രീയത്തിൽ, ഗ്രീക്ക്-ടർക്കിഷ് സംഗീതത്തിന്റെ അകമ്പടിയോടെ  ശക്തമായി പ്രതിപാദിക്കുന്നുണ്ട്. കഥാപരിസരം ഗ്രീസും തുർക്കിയും ഒക്കെ ആണെങ്കിലും, ആവിഷ്കാര സ്വാതന്ത്രത്തിനും അഭിപ്രായങ്ങള്‍ക്കും കൂച്ചുവിലങ്ങുകള്‍ ഏറെയുള്ള ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തിയുണ്ടീ ചിത്രത്തിന്. ടൈറ്റില്‍ റോളില്‍ വരുന്ന Daphne Patakia എന്ന അഭിനേത്രി ഞെട്ടിച്ചു കളഞ്ഞു എന്നും പറയേണ്ടിയിരിക്കുന്നു. ഐ.എഫ്.എഫ്.കെ 2017 ലെ പ്രേക്ഷക പ്രീതി നേടിയ വിപ്ലവചിത്രം എന്നും വിശേഷിപ്പിക്കാം ജാമിനെ.