Holy Motors
ഹോളി മോട്ടേഴ്സ് (2012)

എംസോൺ റിലീസ് – 3575

ഭാഷ: ഫ്രഞ്ച്
സംവിധാനം: Leos Carax
പരിഭാഷ: പ്രമോദ് കുമാർ
ജോണർ: ഡ്രാമ, ഫാന്റസി

ലിയോസ് കാരാക്സ് സംവിധാനം ചെയ്ത “ഹോളി മോട്ടേഴ്സ്” (2012) ചലച്ചിത്രകലയുടെയും ആധുനിക മനുഷ്യൻ്റെയും അസ്തിത്വ പ്രശ്നങ്ങളെ കുറിച്ച് ആഴത്തിലുള്ളതും വിഭ്രാത്മകവുമായ അനുഭവം നൽകുന്ന ചലച്ചിത്രമാണ്.

മോൺസിയർ ഓസ്കാർ എന്ന കേന്ദ്രകഥാപാത്രം ആഢംബര ലിമോസിൻ കാറിൽ ഫ്രാൻസിലെ നഗരത്തിലൂടെ യാത്ര ചെയ്യുകയും വിവിധ “അപ്പോയിൻ്റ്മെൻ്റി”കൾക്ക് അനുസരിച്ചു വ്യത്യസ്ത വേഷങ്ങൾ അണിയുകയും അതായി അഭിനയിക്കുകയും ചെയ്യുന്നു. ജീവിതമെന്ന സിനിമയിൽ നാം ഓരോ നിമിഷവും അണിയേണ്ടി വരുന്ന നിരവധി മുഖങ്ങളെ ഓസ്കാർ പ്രതിനിധീകരിക്കുന്നു.

“21ാം നൂറ്റാണ്ടിലെ 100 മികച്ച സിനിമകൾ” എന്ന BBC പട്ടികയിൽ 16ാമതായി ഇടം പിടിച്ചിട്ടുള്ള സിനിമയാണ് ഹോളി മോട്ടോഴ്‌സ്. ഈ സിനിമ നമ്മളെ അലോസരപ്പെടുത്താതെ, അലസരാക്കി, ഋജുവായി കഥ പറഞ്ഞ്, രസിപ്പിച്ചു, ത്രില്ലടിപ്പിക്കുന്ന സിനിമയല്ല; മറിച്ച് അപൂർവ്വവും വിചിത്രവുമായ കാഴ്ചാനുഭവം സമ്മാനിക്കുന്നു. സിനിമ എന്ന കലാരൂപത്തോടുള്ള ലിയോസ് കരാക്‌സിൻ്റെ ആദരവും വിമർശനവും, ആധുനിക മനുഷ്യൻ്റെ സ്വത്വപ്രതിസന്ധിയും ഈ സിനിമയിൽ ഒരുമിച്ച് അവതരിപ്പിക്കുന്നു.

കാഴ്ചക്കാരന് സ്വന്തം ഇഷ്ടത്തിനനുസരിച്ച്, സർഗ്ഗാത്മകമായി വ്യാഖ്യാനിക്കാൻ അവസരം നൽകുന്ന ഒരു വിസ്മയകരമായ സിനിമാറ്റിക് കൊളാഷാണ്.