In the Shadow of Iris
                       
 ഇൻ ദി ഷാഡോ ഓഫ് ഐറിസ് (2016)
                    
                    എംസോൺ റിലീസ് – 2140
| ഭാഷ: | ഫ്രഞ്ച് | 
| സംവിധാനം: | Jalil Lespert | 
| പരിഭാഷ: | ഉസ്മാൻ അബൂബക്കർ | 
| ജോണർ: | ഡ്രാമ, ത്രില്ലർ | 
Jalil Lespert ന്റെ സംവിധാനത്തിൽ 2016 ൽ ഇറങ്ങിയ ഫ്രഞ്ച് മിസ്റ്ററി സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം. ഒതുക്കത്തോടെ പതിയെ കഥ പറഞ്ഞു പോകുന്നൊരു ശൈലിയാണെങ്കിലും ഒരു സെക്കന്റുപോലും പ്രേക്ഷകനെ സ്‌ക്രീനിനുമുന്നിൽ നിന്നും മാറാൻ അനുവദിക്കാതെ ത്രില്ലിംഗ് ആയി തന്നെയാണ് ചിത്രത്തെ സംവിധായകൻ ഒരുക്കിയിട്ടുള്ളത്. നഗരത്തിലെ ധനാഢ്യനായൊരു ബാങ്കറുടെ ഭാര്യയാണ് താനെന്നും, തന്നെ കിഡ്നാപ് ചെയ്തതായി വരുത്തി തീർത്തു ഭർത്താവിൽ നിന്നും വലിയൊരു സംഖ്യ അടിച്ചു മാറ്റാമെന്നും പറഞ്ഞാണ് മെക്കാനിക്കായ മാക്സിനെ ഐറിസ് എന്ന് സ്വയം പരിചയപ്പെടുത്തി അവൾ സമീപിക്കുന്നത്. സാമ്പത്തികമായി അകെ തകർന്നു നിന്നിരുന്ന മാക്സിന് അവളുടെ ഡീൽ നിരസിക്കാനായില്ല. അർദ്ധമനസ്സോടെ ആണെങ്കിലും അയാളതിന് കൂട്ടുനിൽക്കുന്നു. മോചനദ്രവ്യം കൈപ്പറ്റാനായി ശ്രമിക്കുന്ന മാക്സിന് പക്ഷെ ദൗർഭാഗ്യവശാൽ അത് കൈപ്പറ്റാനാവുന്നില്ല. വീട്ടിൽ തിരിച്ചെത്തുന്ന അയാൾക്കു പക്ഷെ ഐറിസിന് പകരം കൊലചെയ്യപെട്ടുകിടക്കുന്ന മറ്റൊരുവളെയാണ് അവിടെ കാണാനാവുന്നത്. ഇതിനിടെ കിഡ്നാപ്പിംഗ് അന്വേഷിച്ചു ക്രൈം ഡിപ്പാർട്മെന്റും അയാൾക്ക് പിന്നാലെ കൂടുന്നു. കിഡ്നാപ്പിംഗ് കാര്യം പറഞ്ഞു തന്നെ വിദഗ്ധമായി കെണിയിൽ പെടുത്താൻ ശ്രമിച്ചതാണ് എന്ന് തിരിച്ചറിയുന്ന മാക്സ് സത്യാവസ്ഥ കണ്ടെത്താൻ തീരുമാനിക്കുന്നു. തട്ടിപ്പിനായുള്ള ഒരു കിഡ്‌നാപ്പിനുമപ്പുറം ഒളിച്ചിരിക്കുന്ന നിഗൂഢതകളിലേക്കാണ് പിന്നീട് ചിത്രം നമ്മെ കൊണ്ടുപോകുന്നത്.

