എം-സോണ്‍ റിലീസ് – 1690

ഭാഷ | ഫ്രഞ്ച് |
സംവിധാനം | Pascal Laugier |
പരിഭാഷ | ബിമൽ |
ജോണർ | ഹൊറർ |
തന്നെ ചെറുപ്രായത്തിൽ തടവിൽ വെച്ച് പീഡിപ്പിച്ച ആളുകളെ തേടി 15 വർഷങ്ങൾക്ക് ശേഷം പ്രതികാരം ചെയ്യാനായി വരുന്ന യുവതിയും സമാന രീതിയിൽ പീഡിപ്പിക്കപ്പെട്ടിട്ടുള്ള അവളുടെ സുഹൃത്തും ഒരു വീട്ടിൽ എത്തുകയാണ്. അവിടെ കാണുന്ന എല്ലാവരെയും കൊന്നുതള്ളുന്ന ഇരുവർക്കും പക്ഷേ ശേഷം നേരിടേണ്ടി വരുന്നത് അവർ അതുവരെ അനുഭവിച്ചില്ലാത്ത കാര്യങ്ങളായിരുന്നു.
Pascal Laugier ന്റെ സംവിധാനത്തിൽ 2008ൽ ഫ്രഞ്ച് ഭാഷയിൽ പുറത്തിറങ്ങിയ ചിത്രം മികച്ചൊരു ഹൊറർ അനുഭവം തന്നെ സമ്മാനിക്കുന്നു. മനസ്സ് മരവിക്കുന്ന തരത്തിൽ വയലൻസ് രംഗങ്ങൾ ഒരുപാടുള്ള ചിത്രമാണ്.