എം-സോണ്‍ റിലീസ് – 1772

ഭാഷ | ഫ്രഞ്ച് |
സംവിധാനം | Coralie Fargeat |
പരിഭാഷ | പ്രശാന്ത് വയനാട് |
ജോണർ | ആക്ഷൻ, ഹൊറർ, ത്രില്ലർ |
മരുഭൂമിയുടെ നടുവിലെ ഒറ്റപ്പെട്ട വീട്ടിൽ വിവാഹിതനും ബിസിനസ്സുകാരനുമായ റിച്ചാർഡിനൊപ്പം വാരാന്ത്യമാഘോഷിക്കാൻ വന്നതാണ് കാമുമിയായ ജെന്നിഫർ. എല്ലാ വർഷവും റിച്ചാർഡും സുഹൃത്തുക്കളും നടത്താറുള്ള വേട്ടയാടലിന് മറ്റെല്ലാവരും എത്തും മുൻപ് ജെന്നിഫറുമായി രണ്ടു ദിവസം ചിലവഴിക്കുകയായിരുന്നു റിച്ചാർഡിന്റെ ഉദ്ദേശ്യം. എന്നാൽ അപ്രതീക്ഷിതമായി സുഹൃത്തുക്കൾ രണ്ടുപേരും നേരത്തെ എത്തുകയും ജെന്നിഫറിന്റെ കണ്ട് മതിമയക്കുകയും ചെയ്യുന്നു. റിച്ചാർഡ് ഇല്ലാത്ത സമയത്ത് ജെന്നിഫെറിനെ ഇവർ റേപ്പ് ചെയ്യുകയും തുടർന്ന് ജെന്നിഫർ നടത്തുന്ന ഒറ്റയാൾ പോരാട്ടവുമാണ് റിവഞ്ച് എന്ന ഈ ചിത്രത്തിന്റെ ഇതിവൃത്തം.