The Battle of Algiers
ദ ബാറ്റിൽ ഓഫ് അൾജിയേഴ്സ് (1966)

എംസോൺ റിലീസ് – 285

ഭാഷ: ഫ്രഞ്ച്
സംവിധാനം: Gillo Pontecorvo
പരിഭാഷ: അനീബ് പി. എ
ജോണർ: ഡ്രാമ, വാർ
Download

438 Downloads

IMDb

8.1/10

Movie

N/A

ഗിലോ പോണ്ടെകൊർവോ സംവിധാനം ചെയ്ത അൾജീരിയൻ ചലച്ചിത്രം ആണ് ദി ബാറ്റിൽ ഓഫ് അൾജിയേഴ്സ്. എമ്പയർ മാഗസിൻ തിടഞ്ഞെടുത്ത ലോകത്തിലെ എക്കാലത്തെയും മികച്ച 500 സിനിമകളിൽ ഈ ചിത്രത്തിന് 120 ആം സ്ഥാനം ഉണ്ട്. എഫ് എൽ എൻ കമാൻഡറായിരുന്ന സാദിയാസേഫിന്റെ ഓർമക്കുറിപ്പുകൾ ആധാരമാക്കിയാണ് സംവിധായകനും ഫ്രാങ്കോ സൊളാനസും ചേർന്ന് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. പി എൽ ഒ അടക്കമുള്ള വിമോചന പ്രസ്ഥാനങ്ങളും സിഐഎ അടക്കമുള്ള ചാരസംഘടനകളും അധിനിവേശ ശക്തികളും ഒരുപോലെ സൂക്ഷ്മപഠനത്തിനു വിധേയമാക്കുകയും പാഠങ്ങൾ പരതുകയും ചെയ്തുപോന്ന ചലച്ചിത്ര ക്ലാസിക്കാണിത്. ഈ സിനിമ ഫ്രാൻസിൽ നിരോധിക്കപ്പെടുകയുണ്ടായി.

ഫ്രഞ്ച് അധിനിവിഷ്ട അൾജീരിയയുടെ സ്വാതന്ത്ര്യസമര (1954 നവംബർ-1960 ഡിസംബർ) ത്തിനിടക്ക് തലസ്ഥാനമായ അൾജിയേഴ്സിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് “ദി ബാറ്റിൽ ഓഫ് അൾജിയേഴ്സ്” പുനരാവിഷ്കരിക്കുന്നത്. നഗരത്തിലെ കസബ എന്ന പ്രദേശത്ത് തദ്ദേശീയരും ഫ്രഞ്ച് കുടിയേറ്റക്കാരും തമ്മിൽ വൈരം മുറുകുന്നതോടെ അധിനിവേശ സേനയുടെ പാരാട്രൂപ്പുകാർ നാഷണൽ ലിബറേഷൻ ഫ്രണ്ടി (എഫ് എൽ എൻ) നെ വേട്ട ചെയ്യാനായി നിയോഗിക്കപ്പെടുന്നു. എഫ് എൽ എൻ നേതൃനിരയെ കൊന്നൊടുക്കിയോ തടവിലാക്കിയോ സൈന്യം നാമാവശേഷമാക്കുന്നു. പക്ഷേ വിമോചനസമരം അടിച്ചമർത്തിയെന്ന് ആശ്വസിക്കാൻ അനുവദിക്കാത്തവിധം ഒരു കോറസായി അൾജീരിയൻ ജനതയുടെ ശബ്ദം മുഴങ്ങുന്നു. അൾജിയേഴ്സ് അധീനത്തിലായെങ്കിലും അൾജീരിയ അധൃഷ്യമായിത്തന്നെ അവശേഷിക്കുന്നുവെന്ന് അധിനിവേശ ശക്തിക്ക് അംഗീകരിക്കേണ്ടിവരുന്നു.