The Climb
ദി ക്ലൈമ്പ് (2017)

എംസോൺ റിലീസ് – 2252

Download

3844 Downloads

IMDb

6.9/10

Movie

N/A

എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഫ്രാങ്കോ-അൽജീരിയൻ ആയ നാദിർ ഡൻഡോണിന്റെ ജീവിതത്തെ ആസ്പദമാക്കി 2017 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് സിനിമയാണ് ദി ക്ലൈമ്പ് (L’ascension). പാരീസ് നഗരപ്രാന്തത്തിലെ സമി ദിയാക്കാത്തെ, കാമുകിയുടെ സ്നേഹവും വിശ്വാസവും നേടുന്നതിനായി കാമുകിക്ക് വേണ്ടി താൻ എന്തും ചെയ്യും, വേണമെങ്കിൽ എവറസ്റ്റ് കൊടുമുടി വരെ കയറും എന്നു പറയുന്നു. എങ്കിൽ പോയി കയറിക്കാണിക്കൂ എന്ന് കാമുകിയും. അങ്ങനെ ഒരു സ്പോൺസറെയും സംഘടിപ്പിച്ച് 26 നില കെട്ടിടത്തിൽ പടികൾ കയറിയിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിൽ അയാൾ എവറസ്റ്റ് കൊടുമുടി കീഴടക്കുവാൻ പുറപ്പെടുന്നതും തുടർന്നുള്ള രസകരവും സാഹസികവുമായ കാര്യങ്ങളാണ് ഈ സിനിമ പറയുന്നത്.
നേപ്പാളിന്റെയും ഹിമാലയത്തിന്റെയും പ്രകൃതിഭംഗി
സിനിമയിൽ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. നല്ലൊരു ഒരു ഫീൽ ഗുഡ് ഫാമിലി സിനിമയാണ്