The Crimson Rivers
ദി ക്രിംസൺ റിവർസ് (2000)

എംസോൺ റിലീസ് – 831

ഭാഷ: ഫ്രഞ്ച്
സംവിധാനം: Mathieu Kassovitz
പരിഭാഷ: സനൽ ഷാബു
ജോണർ: ക്രൈം, ഹൊറർ, മിസ്റ്ററി
Download

3571 Downloads

IMDb

6.9/10

Mathieu Kassovitzന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്രൈം ത്രില്ലർ സിനിമയാണ് ദി ക്രിംസൺ റിവേർസ്. തുടർച്ചയായി നടക്കുന്ന നടുക്കുന്ന കൊലപാതകങ്ങൾ,ശവങ്ങൾ കാണപ്പെടുന്നത് കൈയ്യുകൾ മുറിച്ചുമാറ്റപ്പെട്ടും കണ്ണുകൾ ചൂഴ്ന്നെടുത്തും. ഇനിയും നടക്കാനുള്ള സാധ്യതയുമുണ്ട്…
ഇതിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷിച്ച് എത്തുകയാണ് ഡിറ്റക്ടീവ്മാരായ പിയറി നീമൻസും(Jean Reno) മാക്സും(Vincent Cassel). തുടർന്ന് നടക്കുന്ന അന്വേഷണവും വീണ്ടും ആവർത്തിക്കുന്ന കൊലപാതകവുമായി കഥ മുന്നോട്ട് പോകുന്നു… ബോക്സ് ഓഫീസ് സൂപ്പർ ഹിറ്റായ ഈ ചിത്രത്തിന് 2004-ൽ ഇറങ്ങിയ Crimson Rivers II: Angels of the Apocalypse എന്നൊരു രണ്ടാം ഭാഗവുമുണ്ട്. സിനിമയുടെ തുടക്കം മുതൽ അവസാന നിമിഷം വരെയും നിഗൂഡതകൾ ഒളിഞ്ഞിരിക്കുന്നു. ഇതിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച വിൻസെന്റ് കാസൽ പോലും പറഞ്ഞത് ഇതിനെ പറ്റി കൂടുതൽ പറയാൻ എനിക്കാവില്ല കാരണം എനിക്ക് പലതും ഇപ്പോഴും മനസ്സിലായിട്ടില്ല എന്നാണ്…! സിനിമ കണ്ടുകഴിഞ്ഞാലും സംശയങ്ങൾ പലതും ബാക്കിയാകുന്നു…?