Two Days, One Night
ടൂ ഡെയ്സ്, വണ്‍ നൈറ്റ് (2014)

എംസോൺ റിലീസ് – 116

2014 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ പാം ഡിഓര്‍ അവാര്‍ഡിന് വേണ്ടി മല്‍സരവിഭാഗത്തിലുണ്ടായിരുന്ന ഫ്രെഞ്ച് സിനിമയാണ് ടൂ ഡെയ്സ്, വണ്‍ നെറ്റ്. ഴാങ് പിയറിയും, ലൂക് ഡാര്‍ഡെന്നും സംവിധാനം ചെയ്ത ഈ സിനിമ നിരവധി അന്തരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സമൂഹത്തിന്റെ അരികുകളില്‍ ജീവിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ സാര്‍വലൗകിക കഥ പറയുന്നതിനായി ബല്‍ജിയന്‍ സംവിധായകരായ ഡാര്‍ഡെന്‍ സഹോദരന്‍മാര്‍ പ്രമുഖ അന്താരാഷ്ട്ര അഭിനേത്രിയായ മോറിയോണ്‍ കോട്ടിലാടുമായി ആദ്യമായി കൈകോര്‍ത്തിരിക്കുന്നു.

കടുത്ത വിഷാദരോഗത്തിന്റെ ആക്രമണത്തിന് ശേഷം സാന്ദ്ര ജോലിക്ക് തിരികെ പ്രവേശിക്കുന്നു. എന്നാല്‍ ഒരു ജീവനക്കാരി കുറഞ്ഞാലും കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് തിരിച്ചറിയുന്ന അധികൃതര്‍ സാന്ദ്രയോട് പണിയില്‍ നിന്നും പിരിയാന്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന വോട്ടെടുപ്പില്‍ , തന്റെ സഹപ്രവര്‍ത്തകര്‍ തിനിക്കെതിരെ വോട്ട് ചെയ്യുമെന്ന് സാന്ദ്ര മനസിലാക്കുന്നു. ആഴ്ചയുടെ അവസാനം സമയത്തിനെതിരെ തുഴഞ്ഞ് സാന്ദ്ര അവരുടെ ഭര്‍ത്താവിന്റെ സഹായത്തോടെ സഹപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. വളരെക്കാലമായി ആവിശ്യപപ്പെടുന്ന ബോണസ് വേണെന്ന് വച്ചാല്‍ തന്റെ ജോലി നിലനിറുത്താന്‍ സാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ സാന്ദ്ര ശ്രമിക്കുന്നു. എന്നാല്‍ ഓരോരുത്തരെ കാണുന്തോറും സാന്ദ്ര വളരെ വിചിത്രമായ മറ്റൊരു ലോകത്തിലേക്ക് പ്രവേശിക്കുകയാണ്. അപ്രതീക്ഷിത സംഗതികളാണ് സാന്ദ്രയ്ക്ക് നേരിടേണ്ടി വരുന്നത്. സാമൂഹിക ഐക്യദാര്‍ഢ്യത്തെ കുറിച്ചുള്ള ശക്തമായ പ്രഖ്യപനമായി ചിത്രം മാറുന്നു.