എം-സോണ് റിലീസ് – 196
ഭാഷ | ജോർജിയൻ |
സംവിധാനം | George Ovashvili |
പരിഭാഷ | ഷാജി ജോസഫ് |
ജോണർ | ഡ്രാമ, വാർ. |
പരായം നന്നായി ബാധിച്ച ഒരു മുത്തശ്ശൻ കഥാപാത്രവും, യൗവനത്തിലേക്ക് കടന്ന അയാളുടെ പേരകുട്ടിയും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഈ രണ്ട് കഥാപാത്രങ്ങളിലും അധിഷ്ഠിതമായി നിൽക്കുന്നതാണ് ഈ ചിത്രം, ഇവരുടെ രീതികളിലും, ചെയ്തികളിലും, സംഭാഷണങ്ങളിൽ കൂടിയുമാണ് ചിത്രം പുരോഗമിക്കുന്നത്. ഇതിൽ വൃദ്ധൻ കഥാപാത്രം ഒരു കർഷകൻ ആണ്, വളരെ പ്രാകൃതമായ ഒരു രീതിയാണ് അയാൾ കൃഷിക്കായി ഉപയോഗിക്കുന്നത്. ഇങ്ങനെ ഒരു കൃഷിക്കാലത്ത് സംഭവിക്കുന്ന കഥയാണ് ഈ ചിത്രത്തിലെ സംഭവങ്ങൾ മുഴുവൻ, അതായത് വിത്ത് പാകുന്നത് തൊട്ട് വിളവെടുപ്പ് നടക്കുന്നത് വരെയുള്ള കാലഘട്ടം. ഇരുവരും കൃഷി ഇറക്കാൻ പോവുന്ന സ്ഥലത്തിന് ഒരു ചെറിയ പ്രത്യേകത ഉണ്ട്, ഇത് നദിയുടെ ഒത്ത നടുക്കുള്ള ഒരു ചെറിയ തുരുത്ത് ആണ്. വേനൽ കാലത്ത് വെള്ളം ഇറങ്ങുമ്പോൾ മാത്രമേ ഈ തുരുത്ത് പ്രത്യക്ഷപ്പെടാറുള്ളൂ, മഴക്കാലത്ത് വെള്ളത്തിനിടയിലേക്ക് താഴുകയും ചെയ്യും. ഇതിനിടയിൽ ഉള്ള ആ സമയമാണ് കൃഷിക്ക് അനുയോജ്യം, നല്ല വളക്കൂറ് ഉള്ള മണ്ണാണ് തുരുത്തിലേത്, പൊന്ന് വിളയിക്കാൻ പറ്റിയത് എന്നൊക്കെ ഒരല്പം അതിശയോക്തിയോടെ പറയാം. ഈ ഒരു പശ്ചാത്തലത്തിലാണ് ചില കഥാപാത്രങ്ങൾ വിളവിറക്കാൻ അവിടേക്ക് കടന്ന് വരുന്നത്. രണ്ട് കഥാപാത്രങ്ങളും മുത്തശ്ശനും പേരക്കുട്ടിയും ആണെന്ന വസ്തുത മാറ്റി നിർത്തിയാൽ അത്ര പിടി നൽകുന്നില്ല കാഴ്ചക്കാരന്, ഇരുവർക്കും ഇടയിലുള്ള ബന്ധം പോലും അസ്വാഭാവികത നിറഞ്ഞ് നിൽക്കുന്നതാണ്. വൃദ്ധൻ നിശ്ചയ ദാർഢ്യം ഉള്ള, കഴിവും അറിവും കാര്യ പ്രാപ്തിയും ഉള്ള ആളാണെങ്കിൽ പേരക്കുട്ടി അനുസരിക്കാൻ മാത്രം പഠിച്ച ഒരാളാണ്, പേടിയും നാണവും അവരുടെ സ്ഥായീ ഭാവമാണ്. ഈ രണ്ട് കഥാപാത്രങ്ങൾക്ക് പുറമെ മറ്റ് ചില കഥാപാത്രങ്ങളും വന്ന് പോവുന്നുണ്ട്, അത് ഒരല്പം സർപ്രൈസ് ആയി തന്നെ നിൽക്കട്ടെ. കടപ്പാട് : ടുഡേയ്സ് സിനിമ