എം-സോണ്‍ റിലീസ് – 1570
ഓസ്കാർ ഫെസ്റ്റ് – 14
ഭാഷ | ജർമ്മൻ |
സംവിധാനം | Govinda Van Maele |
പരിഭാഷ | ജിതിൻ.വി |
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി |
ഒരു വിജയകരമായ മോഷണത്തിനുശേഷം ജെൻസ് എന്ന മോഷ്‍ടാവ് ലക്സംബർഗിനും ജർമിനിക്കുമിടയിലുള്ള ഒരു അതിർത്തി ഗ്രാമത്തിൽ എത്തിപ്പെടുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്.ജോലി അന്വേഷിച്ചു വരുന്ന ഒരാളെപ്പോലെയായിരുന്നു ജെൻസ് ആ ഗ്രാമത്തിലേക്ക് എത്തിയത്.ഒരു അപരിചിതാനായതുകൊണ്ട് ഗ്രാമത്തിലുള്ള ആൾക്കാർ ജെൻസിന് ജോലി നൽകാൻ വിസമ്മതിക്കുന്നു.അവിടുത്തെ ഗവർണറുടെ മകളുമായി പരിചയത്തിലായ ജെൻസിന് പിന്നീട് കൃഷിപ്പണിക്കാരനായി ആ ഗ്രാമത്തിൽത്തന്നെ ജോലി ലഭിക്കുന്നു.കാര്യങ്ങളെല്ലാം ഭംഗിയായി നടന്നുപോകുമ്പോഴായിരുന്നു ആ ഗ്രാമത്തിലുള്ള ജനങ്ങൾക്ക് എന്തൊക്കയോ നിഗൂഡതകൾ ഉള്ളതായി ജെൻസിന് തോന്നിത്തുടങ്ങിയത്.
91മത് ഓസ്കാർ അവാർഡിലേക്ക് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ലക്സംബർഗിന്റെ ഔദ്യോഗിക സബ്മിഷൻ ആയിരുന്നു ഈ ചലച്ചിത്രം.