Persian Lessons
പേർഷ്യൻ ലെസ്സൺസ് (2020)

എംസോൺ റിലീസ് – 2676

Download

4090 Downloads

IMDb

7.4/10

Movie

N/A

നാസി പട്ടാളം കൊന്നൊടുക്കുന്നതിന് മുൻപ് സ്വന്തം ജീവൻ രക്ഷിക്കാൻ ഗില്ലെസിന് ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ.
താൻ ജൂതനല്ല, പേർഷ്യക്കാരനാണെന്ന് പറയുക. എന്നാൽ ജീവൻ രക്ഷിക്കാനായി പറയേണ്ടി വന്ന ആ കള്ളം ഗില്ലെസിനെ വീണ്ടും വലിയ പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത്.

ഒരു ഉന്നത നാസി ഉദ്യോഗസ്ഥനെ പേർഷ്യൻ ഭാഷ പഠിപ്പിക്കാൻ ഗില്ലെസിനോട് ആവശ്യപ്പെടുന്നു. സ്വയരക്ഷയ്ക്ക് വേണ്ടി പറഞ്ഞെന്നല്ലാതെ ഗില്ലെസിന് പേർഷ്യൻ അറിയുമായിരുന്നില്ല. എങ്കിലും ജീവനോടുള്ള കൊതി മൂലം അയാൾ സമ്മതം മൂളുന്നു. ‘റെസ’ എന്ന വ്യാജപേര് സ്വീകരിച്ച ഗില്ലെസ് പേർഷ്യൻ വാക്കുകളാണെന്ന വ്യാജേന സ്വയം വാക്കുകൾ കെട്ടിച്ചമച്ച് അയാളെ പഠിപ്പിക്കുന്നു. കള്ളി വെളിച്ചെത്തായാൽ ജീവൻ നഷ്ടമാകുമെന്ന് ഉറപ്പുള്ള ഗില്ലെസിന്റെ അതിജീവനത്തിനുള്ള ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രമായിരുന്നു 93-ാം ഓസ്കാറിൽ മികച്ച വിദേശ ചിത്രത്തിനുള്ള ബെലാറുസിന്റെ ഔദ്യോഗിക എൻട്രി.