Run Lola Run
റണ്‍ ലോല റണ്‍ (1998)

എംസോൺ റിലീസ് – 8

ഭാഷ: ജർമൻ
സംവിധാനം: Tom Tykwer
പരിഭാഷ: പ്രമോദ് കുമാർ
ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ
Download

2131 Downloads

IMDb

7.6/10

ആഖ്യാനഘടനയിലെ ധീരമായ പരീക്ഷണമാണ് ‘റൺ ലോല റൺ’ . വിധിനിയോഗങ്ങൾപോലുള്ള അതിഭൗതിക പ്രശ്നങ്ങളാണ് ജർമ്മൻ സംവിധായകനായ ടോം ടൈക്‌വർ തൻറെ ഈ വിത്യസ്തമായ സിനിമയിൽ ചർച്ചയ്ക്ക് എടുക്കുന്നത്. സമയത്തിന് എതിരെ കുതിക്കുന്ന ലോല എന്ന പെൺകുട്ടിയോടൊപ്പം മൂന്ന് വിത്യസ്ത യാത്ര നടത്താൻ പ്രേക്ഷകനെ ക്ഷണിക്കുന്നു ഈ സിനിമ. ആഖ്യനരീതി, ബിംബങ്ങൾ, ശബ്ദങ്ങൾ, സാങ്കേതികത എന്നിവയുടെ സമർത്ഥമായ സന്നിവേശത്തിലൂടെ പ്രേക്ഷകൻറെ ഇന്ദ്രിയങ്ങളെ പ്രക്ഷുബ്ധമാക്കുകയും ധൈഷണികതയെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു ഈ പരീക്ഷണചിത്രം സാങ്കേതിക മാനസിക (Techno mind game) ക്രീഡ കൂടിയാണ്.