എം-സോണ്‍ റിലീസ് – 2311
ഭാഷ | ജർമൻ |
സംവിധാനം | Robert Schwentke |
പരിഭാഷ | ഷിയാസ് പരീത് |
ജോണർ | ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ |
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം ജർമ്മനിയുടെ സാമൂഹിക സ്ഥിതി വളരെ മോശമാകുന്നു. മിലിട്ടറിയിൽ നിന്നും രക്ഷപെടുന്ന ഏതൊരു സൈനികനെയും രാജ്യദ്രോഹിയായി കണ്ട് വെടിവച്ചുകൊല്ലാം എന്നതാണ് അവസ്ഥ. അങ്ങനെ ഉദ്യോഗസ്ഥർ 19 വയസ്സ് ഉള്ള സൈനികനെ കൊല്ലാൻ വേണ്ടി ശ്രമിക്കുകയും അവരുടെ അടുത്ത് നിന്നും രക്ഷപെടുന്ന അവൻ ഉപേക്ഷിക്കപ്പെട്ട ഒരു വാഹനത്തിൽ നിന്നും ഒരു നാസി ക്യാപ്റ്റന്റെ യൂണിഫോം കണ്ടെത്തുകയും അത് ഉപയോഗിച്ച് ഒരു ക്യാപ്റ്റനായി ആൾമാറാട്ടം നടത്തി തന്റെ കിഴിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കി ആ അധികാരം ഉപയോഗിച്ചു മുന്നോട്ട് പോവുന്നു. ഇതിനിടയിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രം പറയുന്നത്.