എം-സോണ്‍ റിലീസ് – 2227
ഭാഷ | ജർമൻ |
സംവിധാനം | Sönke Wortmann |
പരിഭാഷ | സൗമിത്രൻ |
ജോണർ | ഡ്രാമ, ഷോർട് |
ലിറ്റിൽ ഷാർക് എന്റർടൈൻമെന്റ് , സെവൻ പിക്ചെഴ്സ് ഫിലിം എന്നിവർ നിർമ്മിച്ച സിനിമയാണ് ദി മിറക്കിൾ ഓഫ് ബേൺ. സംവിധാനം സോങ്കെ വോർട്ട്മാൻ ആണ്.
പതിനൊന്നു വർഷം സൈബീരിയയിൽ തടവിൽ കഴിഞ്ഞിട്ട് റിച്ചാർഡ് ലുബാൻസ്കി തിരികെ വീട്ടിൽ എത്തുമ്പോൾ ഉടലെടുക്കുന്ന അന്യവത്ക്കരണവും കുടുംബത്തിൻറെ ക്ഷമാപൂർണ്ണമായ സഹകരണം ലുബാൻസ്കിയെ തിരികെ കുടുംബാന്തരീക്ഷത്തോട് അടുപ്പിക്കുന്നതുമാണ് ഇതിവൃത്തം. ഉള്ളം പ്രകാശിതമാകുമ്പോൾ റഷ്യയോട് പോലും ലുബാൻസ്‌കിക്ക് പകയില്ലാതാകുന്നു. ലുബാൻസ്കിയുടെ മകനായ മത്ത്യാസ് എന്ന പത്തു വയസ്സുകാരനും സിനിമയിൽ പ്രധാനപ്പെട്ട കഥാപാത്രമാണ്.
മുഖ്യകഥയോടൊപ്പം 1954 ലെ ലോകകപ്പ് ഫുട്ബോളിലെ ജർമ്മനിയുടെ ഭാഗ്യപരീക്ഷണങ്ങളും പോൾ അക്കെർമാൻ എന്ന സ്പോർട്സ് ലേഖകന്റെ മധുവിധുവിന്റെ കഥയും വികസിക്കുന്നു. ജർമനിയുടെ അപ്രതീക്ഷിത ലോകകപ്പ് വിജയത്തിൻറെ ആഹ്ലാദത്തിമിർപ്പിനിടയിൽ മൂന്ന് കഥാതന്തുക്കളും ഒന്നിക്കുന്നു.