Wings of Desire
വിങ്ങ്സ് ഓഫ് ഡിസയർ (1987)

എംസോൺ റിലീസ് – 3024

Download

1420 Downloads

IMDb

7.9/10

ബെർലിൻ മതിൽ തകർക്കുന്നതിന് മുൻപുള്ള വെസ്റ്റ് ബെർലിനിലാണ് ഈ കഥ സജ്ജീകരിച്ചിരിക്കുന്നത്. അവിടെയുള്ള മനുഷ്യരുടെ മനസ്സിൽ കടന്ന് പോകുന്ന ചിന്തകൾ വായിച്ചെടുക്കാൻ കഴിയുന്ന മാലാഖമാരായ ഡാമിയലും കാസിയലുമാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങൾ. അവരുൾപ്പെടുന്ന അനേകം മാലാഖകളെ, കുട്ടികൾക്കല്ലാതെ ആർക്കും കാണാനാവില്ല. അതിനാൽ തന്നെ അവർ ഏകാന്ത ജീവിതം നയിച്ചു പോരുന്നു.

മനുഷ്യരുടെ സങ്കീർണമായ ചിന്തകൾ വായിച്ച് അതിന് പരിഹാരമുണ്ടാക്കാനാണ് മാലാഖകൾ ശ്രമിക്കുന്നത്. പക്ഷെ ചിലപ്പോളൊക്കെ മനുഷ്യമനസ്സിന്റെ സങ്കീർണത അവരുടെ കണക്ക് കൂട്ടലുകൾക്ക് അപ്പുറം പോകുന്നു. ഇതിനിടെ ഒറ്റപ്പെടലും അസ്തിത്വ ദുഖവും അനുഭവിക്കുന്ന സർക്കസ്സ് കലാകാരിയായ മാരിയണിനോട്‌ ഡാമിയലിന് പ്രണയം തോന്നുന്നു. ഒരു മനുഷ്യനായി ജീവിക്കാനുള്ള ഡാമിയലിന്റെ അടങ്ങാത്ത ആഗ്രഹവും അതുമായി ബന്ധപ്പെട്ടിട്ടുള്ള സംഭവവികാസങ്ങളുമാണ് കഥയുടെ കാതലായ ഭാഗം.

വിം വെൻഡേഴ്സ് സംവിധാനം നിർവഹിച്ചിട്ടുള്ള ഈ ജർമൻ ചലച്ചിത്രം, കാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾക്ക് അർഹമായിട്ടുണ്ട്.