102 Not Out
102 നോട്ട് ഔട്ട് (2018)

എംസോൺ റിലീസ് – 1158

ഭാഷ: ഹിന്ദി
സംവിധാനം: Umesh Shukla
പരിഭാഷ: മുഹമ്മദ്‌ സുബിൻ
ജോണർ: കോമഡി, ഡ്രാമ
Subtitle

813 Downloads

IMDb

7.4/10

102 വയസായ അപ്പനും, 75 വയസായ മകനും. കേൾക്കുമ്പഴേ തോന്നുന്ന കൗതുകം നിലനിർത്തിക്കൊണ്ട് തന്നെ കാണാൻ സാധിക്കുന്ന, 2018 ൽ ഉമേഷ്‌ ശുക്ല സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് 102 നോട്ട് ഔട്ട്.

ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ മനുഷ്യൻ എന്ന റെക്കോർഡിന് വേണ്ടി ജീവിതം അടിച്ചുപൊളിച്ചു ജീവിക്കുന്ന അച്ഛനെയും, മാനസികമായും ശാരീരികമായും തന്നെ വാർദ്ധക്യം ബാധിച്ചുവെന്ന് സ്വയം ബോധ്യപ്പെടുത്തി വളരെ ചിട്ടയോടെയും കണിശതയോടെയും ജീവിക്കുന്ന മകനെയുമാണ് ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കുക. അച്ഛനായി അമിതാഭ് ബച്ചനും മകനായി ഋഷി കപൂറും മത്സരിച്ചഭിനയിച്ച ഒരു കോമഡി ഡ്രാമയാണ് 102 നോട്ട് ഔട്ട്.