എം-സോണ്‍ റിലീസ് – 1569
ഭാഷ | ഹിന്ദി |
സംവിധാനം | Karan Malhotra |
പരിഭാഷ | ഹമീഷ് |
ജോണർ | ആക്ഷൻ, ഡ്രാമ |
മുംബൈക്കു സമീപമുള്ള ഒരു ദ്വീപാണ് മാണ്ഡ്വാ. അവിടെ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന സ്കൂൾ മാഷായിരുന്നു ദീനാനാഥ് ചൗഹാൻ. അസൂയ മൂലം അദ്ദേഹത്തിന്റെ പ്രശസ്തി അവിടുത്തെ മാടമ്പിക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് തന്റെ പുത്രനായ കാഞ്ചായെ വിളിച്ചു വരുത്തുന്നു. കാഞ്ചായുടെ ആശയങ്ങളെ എതിർത്ത മാസ്റ്റർ ദീനാനാഥിനെ കാഞ്ചാ ചതിയിലൂടെ കൊലപ്പെടുത്തുന്നു. അതു കാണേണ്ടി വന്ന പന്ത്രണ്ടു വയസുകാരൻ മകൻ വിജയ് ചൗഹാൻ നടത്തുന്ന പ്രതികാരമാണ് ചിത്രത്തിന്റെ പ്രമേയം.
1990ൽ ഇതേ പേരിലുള്ള ഹിറ്റ് സിനിമയുടെ റീമേക്ക് ആണിത്. കരൺ ജോഹർ നിർമ്മിച്ച് കരൺ മൽഹോത്ര സംവിധാനം ചെയ്ത ഈ സിനിമ 2012 ജനുവരി 26ന് തീയേറ്ററുകളിൽ എത്തി. ഒട്ടേറെ താരങ്ങളാൽ സമ്പന്നമാണ് ഈ സിനിമ. വിജയ് ചൗഹാനായി എത്തിയ ഹൃതിക് റോഷൻ, കാഞ്ചായായി എത്തിയ സഞ്ജയ് ദത്ത്, റൗഫ് ലാലയായി ഋഷി കപൂർ, കാളിയായി പ്രിയങ്ക ചോപ്ര, സുഹാസിനി ചൗഹാനായി സെറീന വഹാബ്, കമ്മീഷ്ണറായി എത്തിയ ഓം പുരി എന്നിവരുടെ പ്രകടനങ്ങൾ വേറിട്ട് നിൽക്കുന്നു. അജയ്-അതുലിന്റെ സംഗീതവും മികച്ച ഛായാഗ്രഹണവും ഹിന്ദി മഹാകവി ഹരിവംശറായി ബച്ചന്റെ അഗ്നി എന്ന കവിതയും ഈ സിനിമയെ കൂടുതൽ മികച്ചതാക്കുന്നു.