Airlift
എയര്‍ലിഫ്റ്റ് (2016)

എംസോൺ റിലീസ് – 654

ഭാഷ: ഹിന്ദി
സംവിധാനം: Raja Menon
പരിഭാഷ: ലിജോ ജോളി
ജോണർ: ഡ്രാമ, ഹിസ്റ്ററി
IMDb

7.9/10

Movie

N/A

കുവൈത്ത് അധിനിവേശ കാലത്തെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ കഥ പറയുന്ന എയര്‍ലിഫ്റ്റ് യഥാര്‍ത്ഥത്തില്‍ കുവൈത്തില്‍ നിന്ന് 170,000 ത്തിലേറെ ഇന്ത്യക്കാരെ ജോര്‍ദാന്‍ വഴി രക്ഷപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ച മലയാളിയായ ടൊയോട്ട സണ്ണി എന്നറിയപെടുന്ന മാതുണ്ണി മാത്യൂസിനെ ചുറ്റിപറ്റിയുള്ളതാണ് കഥയാണ്.സംവിധായകനും കഥാകൃത്തുമായ രാജകൃഷ്ണ മേനോന്റെ ബന്ധുക്കളും ഈ ദുരന്തത്തിന്റെ ഇരകളായിരുന്നു അതുകൊണ്ട് തന്നെ ചിത്രം പിറന്നത് ഹൃദയത്തിൽ നിന്നുമാണ്.ഉത്തരവാദിത്വം മറക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വവും ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുന്ന ഉദ്യോഗസ്ഥവൃന്ദവും പ്രതിനിധാനം ചെയ്യുന്ന രാജ്യമാണ് നമ്മുടേതെന്ന് സിനിമ ശക്തമായ ഭാഷയില്‍ വിളിച്ചുപറയുന്നുണ്ട്.