Ajeeb Daastaans
അജീബ് ദാസ്താൻസ് (2021)

എംസോൺ റിലീസ് – 2670

ഭാഷ: ഹിന്ദി
സംവിധാനം: Neeraj Ghaywan, Kayoze Irani, Rahul Kamboj
പരിഭാഷ: വേണു യുവ
ജോണർ: ഡ്രാമ, റൊമാൻസ്

2021ഇൽ നെറ്റ്ഫ്ലിക്സിൽ റിലീസായ ഹിന്ദി ആന്തോളജി ചിത്രമാണ് അജീബ് ദാസ്താൻസ്. വ്യത്യസ്തമായ 4 ചെറു ചിത്രങ്ങൾ ചേർന്ന മനോഹരമായ ഒരു ചിത്രം എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം. നാലുചിത്രങ്ങളും ഒന്നിനൊന്ന് മികച്ചത്. ഓരോ ചിത്രങ്ങളും വ്യത്യസ്തമായ കഥാപാശ്ചാത്തലത്തിലൂടെ കഥ പറയുമ്പോഴും ഓരോ കഥയും പറഞ്ഞുവെക്കുന്നത് സ്വാർത്ഥ താത്പര്യങ്ങൾക്കായി മനുഷ്യൻ ചെയ്യുന്ന, ചെയ്യാനിടയുള്ള ചെയ്തികളെപ്പറ്റി തന്നെയാണ്. ഓരോ ചിത്രങ്ങളിലും അഭിനയിച്ചിരിക്കുന്ന ഓരോ കഥാപാത്രങ്ങളും അവരവരുടെ വേഷങ്ങൾ ഭംഗിയായി തന്നെ ചെയ്തിരിക്കുന്നു. കാണേണ്ട, കണ്ടിരിക്കാവുന്ന ഒരു മനോഹരമായ ചിത്രം തന്നെയാണ് അജീബ് ദാസ്താൻസ്.