Ajji
അജ്ജി (2017)

എംസോൺ റിലീസ് – 2024

ഭാഷ: ഹിന്ദി
സംവിധാനം: Devashish Makhija
പരിഭാഷ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ
Download

1372 Downloads

IMDb

6.9/10

Movie

N/A

ദേവശിഷ് മഖിജ സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത റിയലിസ്റ്റിക് സിനിമയാണ് അജ്ജി (അമ്മൂമ്മ/മുത്തശ്ശി). ഒരു മുത്തശ്ശിയുടെ പ്രതികാരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ ചെറുമകൾ ദാരുണമായി പീഢിപ്പിക്കപ്പെടുമ്പോൾ നിസ്സഹായയായിപ്പോകുന്ന മുത്തശ്ശിയിലൂടെ പാർശ്വവത്കരിക്കപ്പെട്ട സാധാരണക്കാരുടെ മനോവ്യഥകൾ, മാറാത്ത ഇന്ത്യൻ സാഹചര്യങ്ങളിലൂടെ തുറന്നുകാണിക്കുന്നു ചിത്രം. റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ, ബുസാൻ ഫിലിം ഫെസ്റ്റിവൽ എന്നിങ്ങനെ ഒട്ടേറെ ചലച്ചിത്ര മേളകളിൽ നിരൂപക ശ്രദ്ധ നേടിയ ചിത്രം വർത്തമാനകാല ഇന്ത്യയിലെ സാമൂഹിക അസമത്വത്തിന് നേരെ തുറന്നുപിടിച്ച കണ്ണാടിയാണ്. ലോ ലൈറ്റിലെടുത്ത ലോ ബജറ്റ് ചിത്രം മനോഹരമായ ഫ്രെയിമുകളാലും സമ്പന്നമാണ്.