Andhadhun
അന്ധാധുൻ (2018)

എംസോൺ റിലീസ് – 1038

ഭാഷ: ഹിന്ദി
സംവിധാനം: Sriram Raghavan
പരിഭാഷ: ഹിഷാം അഷ്‌റഫ്‌
ജോണർ: ക്രൈം, ത്രില്ലർ
Download

17129 Downloads

IMDb

8.2/10

Movie

N/A

IMDB ഇന്ത്യന്‍ ടോപ് 250 ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള സിനിമയാണ് അന്ധാദുന്‍‍. യഥാര്‍ത്ഥ ജീവിതത്തില്‍ അന്ധനായി അഭിനയിക്കുന്ന യുവപിയാനിസ്റ്റ് ആകാശ് ഒരു പഴയ കാല ബോളിവുഡ് നടന്‍റെ വീട്ടിലേക്ക് ഒരു ദിവസം സ്വകാര്യ സംഗീത പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കപ്പെടുന്നു. അവിടെ നടക്കുന്ന നിഗൂഢമായ ചില സംഭവങ്ങള്‍ ആകാശിന്‍റെ തുടര്‍ന്നുള്ള ജീവിതം തന്നെ മാറ്റി മറിക്കുന്നു. പിന്നീടങ്ങോട്ട് പ്രവചിക്കാനാവാത്ത വിധം നീങ്ങിക്കൊണ്ടിരിക്കുന്ന കഥയിൽ ട്വിസ്റ്റുകളുടെ ഒരു പെരുമഴ തന്നെയാണ് നടക്കുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും ഒരു നെഗറ്റീവ് ഷേയ്ഡ് നൽകിയാണ് അവതിരിപ്പിച്ചിരിക്കുന്നത്. അഭിനയിച്ച താരങ്ങളുടെയെല്ലാം ഉഗ്രൻ പ്രകടനങ്ങളും മികച്ച സംഗീതവും സിനിമയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. ആയുഷ്മാന്‍ ഖുറാന, രാധിക ആപ്തേ, താബു എന്നിവര്‍ മുഖ്യറോളുകളില്‍ എത്തുന്ന ചിത്രത്തിന് ശ്രീറാം രാഘവനാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.