എം-സോണ്‍ റിലീസ് – 780

ഭാഷ | ഹിന്ദി |
സംവിധാനം | Neeraj Pandey |
പരിഭാഷ | ലിജോ ജോളി |
ജോണർ | ആക്ഷൻ, ത്രില്ലർ |
നീരജ് പാണ്ഡെയുടെ സംവിധാനത്തിൽ അക്ഷയ് കുമാർ മുഖ്യ വേഷം ചെയ്ത് 2015 ൽ റിലീസായ ബ്ലോക്ക് ബസ്റ്റർ സിനിമയാണ് ബേബി.58.97 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 142 കോടിയോളം രൂപ കരസ്ഥമാക്കി ആ വർഷത്തെ പണം വാരി പടങ്ങളിൽ ഒന്നായി.ഇന്ത്യൻ ചാര സംഘടനയിലെ 3 ഉദ്യോഗസ്ഥർ സൗദിയിൽ നടത്തിയ ഒരു രഹസ്യ ഓപ്പറേഷന്റെ കഥയാണ് ഈ ചിത്രത്തിന്റെ കഥാതന്തു.