Badhaai Do
ബധായി ദോ (2022)

എംസോൺ റിലീസ് – 2971

ഭാഷ: ഹിന്ദി
സംവിധാനം: Harshavardhan Kulkarni
പരിഭാഷ: പ്രജുൽ പി
ജോണർ: കോമഡി
Download

10440 Downloads

IMDb

7/10

Movie

N/A

സുമി എന്ന സുമൻ സിംഗ് ഒരു ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറാണ്. മുപ്പത് കഴിഞ്ഞ സുമിയെ വീട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുന്നുണ്ടെങ്കിലും അവൾ ഒരു ലെസ്ബിയനായതുകൊണ്ട് ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് പിൻമാറുകയാണ്. പോലീസ് ഓഫീസറായ ശാർദ്ദുലും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർ തമ്മിൽ കണ്ടുമുട്ടുന്നു. സുമി ലെസ്ബിയനാണെന്ന് മനസ്സിലാക്കിയ ശാർദ്ദുൽ, വിവാഹിതരാകാനുള്ള വീട്ടുകാരുടെ സമ്മർദ്ദത്തിൽ നിന്ന് മോചനം നേടാൻ പരസ്പരം വിവാഹം ചെയ്താലോ എന്ന് സുമിയോട് ചോദിക്കുന്നു. സുമി അതിന് സമ്മതിക്കുന്നു. വിവാഹത്തിനു ശേഷം ഇവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് നർമത്തിൽ ചാലിച്ച് ഈ സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
വളരെയധികം നിരൂപക പ്രശംസനേടിയ ഈ ചിത്രം സ്വവർഗ്ഗാനുരാഗികൾ നമ്മുടെ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളെ മനോഹരമായി തുറന്നുകാട്ടിയിരിക്കുന്നു. ശാർദ്ദുലായി രാജ്കുമാർ റാവുവും സുമിയായി ഭൂമി പഡ്നേക്കറും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സംവിധാനം ഹർഷ് വർധൻ കുൽക്കർണി.