Badnaam Gali
ബദ്‌നാം ഗലി (2019)

എംസോൺ റിലീസ് – 1418

ഭാഷ: ഹിന്ദി
സംവിധാനം: Ashwin Shetty
പരിഭാഷ: ഹമീഷ്
ജോണർ: കോമഡി
IMDb

7/10

Movie

N/A

രവി ഭൂഷണും ഷാബിയ വാലിയായും ചേർന്നെഴുതി അശ്വിന്‍ ഷെട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “ബദ്‌നാം ഗലി”. ഇത് 2019ലെ മാതൃദിനത്തില്‍ സീ5 എന്ന ഓൺലൈൻ വിനോദ പ്ലാറ്റ്‌ഫോമില്‍ മാത്രം റിലീസ് ചെയ്യപ്പെട്ട വെബ്ബ് സിനിമയാണ്. ലോകത്തിലെ എല്ലാ അമ്മമാർക്കുമായി സമർപ്പിക്കപ്പെട്ട ഈ വെബ്ബ് സിനിമ കാര്യമായ താരനിര ഇല്ലാതിരുന്നതിനാല്‍ അർഹതപ്പെട്ട അംഗീകാരം കിട്ടാതെ പോയി. കുറച്ചു കൂടി പ്രേക്ഷകശ്രദ്ധയും അംഗീകാരങ്ങളും ഉറപ്പായും കിട്ടേണ്ട ഒരു മനോഹര ചിത്രമാണിത്. ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളെ മനോഹരമായി കോർത്തിണക്കിയിരിക്കുന്ന ഒരു ചെറിയ ചിത്രം.

സമൂഹത്തിന്റെ സറോഗസി(വാടക മാതൃത്വം)യോടുള്ള കാഴ്ചപ്പാടുകളും, സമൂഹത്തില്‍ ഒറ്റക്ക് ജീവിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും സരസമായി ആവിഷ്കരിച്ചിട്ടുണ്ട് സംവിധായകന്‍ അശ്വിന്‍ ഷെട്ടി. നകാഷ് അസീസ്, സർഗം ജസ്സു എന്നിവരുടെ പശ്ചാത്തലസംഗീതം പ്രത്യേക പ്രശംസ അർഹിക്കുന്നു. പത്രലേഖാ പോള്‍ അവതരിപ്പിച്ച നയോണിക, ദിവ്യേന്ദു ശർമ്മ അവതരിപ്പിച്ച റൺദീപ് സിംഗ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഡെൽഹിയിലെ ഒരു തെരുവാണ് കഥാപശ്ചാത്തലം.