Bareilly Ki Barfi
ബറേലി കി ബർഫി (2017)

എംസോൺ റിലീസ് – 1114

ഭാഷ: ഹിന്ദി
സംവിധാനം: Ashwiny Iyer Tiwari
പരിഭാഷ: ഷൈജു. എസ്
ജോണർ: കോമഡി, റൊമാൻസ്
Download

6781 Downloads

IMDb

7.5/10

Movie

N/A

ബിട്ടി സാധാരണ പെൺകുട്ടികളെപ്പോലെയല്ല, അവൾ അച്ചന്റെ അരുമ മകനാണ് അമ്മയുടെ തീരാ തലവേദനയും. ബിട്ടി സിഗരറ്റ് വലിയ്ക്കും, കൂട്ടുകാരിയുടെ കൂടെ ബിയർ കുടിയ്ക്കും, മറ്റുള്ളവരുടെ ഉപദേശങ്ങൾ കേൾക്കില്ല, ബിട്ടിയ്ക്ക് ഇംഗ്ലീഷ് സിനിമകൾ കാണാനും ബ്രേക്ക് ഡാൻസ് ചെയ്യാനുമിഷ്ടമാണ്. എന്നാൽ വിവാഹാലോചനയുമായി വരുന്ന പയ്യന്മാർക്കൊന്നും തന്നെ ബിട്ടിയെ ഇഷ്ടപ്പെടുന്നില്ല. അമ്മയുടെ വേവലാതിയും അച്ഛന്റെ വിഷമവും ഇല്ലാതാക്കാൻ ബിട്ടി കണ്ടെത്തിയ മാർഗം നാടുവിടുകയെന്നതായിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് വാങ്ങിക്കുന്ന ‘ബറേലിയുടെ ബർഫി’ എന്ന പുസ്തകം ബിട്ടിയുടെ തീരുമാനം മാറ്റുന്നു. ആ പുസ്തകത്തിൽ പറയുന്ന ബബ്ലിയെന്ന പെൺകുട്ടി താൻ തന്നെയാണെന്ന് ബിട്ടിയ്ക്ക് തോന്നുന്നു. തിരികെ വീട്ടിലെത്തുന്ന ബിട്ടി ‘ബറേലിയുടെ ബർഫി’യുടെ എഴുത്തുകാരനെ കണ്ടെത്താൻ ശ്രമിക്കുകയാണ്. തുടർന്ന് ബറേലിയുടെ ബർഫിയും അതിന്റെ എഴുത്തുകാരനും എങ്ങനെയാണ് ബിട്ടിയുടെ ജീവിതം മാറ്റി മറിക്കുന്നതെന്നാണ് 2017ൽ പുറത്തിറങ്ങിയ ‘ബറേലി കി ബർഫി’ എന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ ഇതിവൃത്തം.