എം-സോണ് റിലീസ് – 899
ഭാഷ | ഹിന്ദി |
സംവിധാനം | Abhinay Deo |
പരിഭാഷ | ലിജോ ജോളി |
ജോണർ | കോമഡി, ത്രില്ലെർ |
പല രീതിയിൽ ഉള്ള പ്രതികാരങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും,എന്നാൽ Dave ചെയ്ത പ്രതികാരത്തിന്റെ രീതി കേട്ടാ ചിലപ്പോ നിങ്ങൾ ഞെട്ടും…
തന്റെ ഭാര്യക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടി പതിവിലും നേരത്തെ ഓഫീസിൽ നിന്ന് ഇറങ്ങുന്ന Dave വീട്ടിലെത്തുമ്പോ കാണുന്നത് തന്റെ ഭാര്യ Reena അവളുടെ പഴയ കാമുകനായ രഞ്ജിത്തുമായി കിടപ്പറ പങ്കിടുന്നതാണ്…ഇത് അവരുടെ സ്ഥിരം പരുപാടി ആണെന്ന് മനസ്സിലാകുന്ന Dave 3 പ്ലാനുകൾ മനസ്സിൽ കരുതുന്നു. ഒന്ന് തന്റെ ഭാര്യയെ കൊല്ലാൻ..രണ്ടാമത് തന്റെ ഭാര്യയുടെ കാമുകനെ കൊല്ലാൻ…
പക്ഷെ ആ രണ്ട് പ്ലാനും വേണ്ട എന്ന് വയ്ക്കുന്ന Dave മറ്റൊരു പ്ലാൻ നടപ്പിലാക്കുന്നു…
പണത്തിന് ഒരുപാട് ബുദ്ധിമുട്ടുള്ള Dave തന്റെ ഭാര്യയുടെ കാമുകനെ ബ്ളാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ പ്ലാൻ ചെയ്യുന്നു..അതിന് വേണ്ടി ഒരു പുതിയ ഫോൺ,സിം എന്നിവ വാങ്ങുന്ന Dave ഒരു അനോണിമസ് ആയ ഐഡന്റിറ്റിയിൽ രഞ്ജിത്തിനെ ബ്ലാക്‌മൈൽ ചെയ്യാൻ തുടങ്ങുന്നു…
തുടർന്ന് Dave പോലും അറിയാതെ അതിനിടയിൽ നടക്കുന്ന മറ്റ് 3 ബ്ലാക്‌മൈലുകളും തുടർന്ന് ഉണ്ടാകുന്ന രസകരവും അതെ സമയം വയലന്റും ആയ സംഭവങ്ങളാണ് ചിത്രം പറയുന്നത്”
ഡൽഹി ബെല്ലി എന്ന കോമഡി കളാസിക് സംവിധാനം ചെയ്ത അഭിനയ് ഡിയോ ഒരുക്കിയ ഈ ചിത്രം 2018 ഏപ്രിലിൽ ആണ് പുറത്തിറങ്ങിയത്…
ഇർഫാൻ ഖാൻ പ്രധാന കഥാപാത്രം ആയ Dave ആയെത്തുന്ന ചിത്രത്തിൽ ആറുനോദയ് സിംഗ്,കൃതി കുലഹരി,ദിവ്യ ദത്ത എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു…
139 മിനുറ്റ് ദൈർഖ്യം ഉള്ള ഈ ചിത്രത്തിൽ Mikey maclearye ചെയ്ത പശ്ചാത്തല സംഗീതവും,അമിത് ത്രിവേദി,baadhsha, ഗുരു രന്ദവ എന്നിവർ ഒരുക്കിയ ഗാനങ്ങളും മികച്ചതായിരുന്നു…
ചിത്രത്തിൽ ഒരു കഥാപാത്രം പോലും നന്മ നിറഞ്ഞവർ അല്ലെന്നതാണ് ചിത്രത്തെ രസകരമാക്കുന്ന മറ്റൊരു കാര്യം…ഡൽഹി ബെല്ലി പോലെ ഒരു മാസ്റ്റർ പീസ് ഒന്നും അല്ലെങ്കിലും മുഷിപ്പില്ലാതെ ബോറടിയില്ലാതെ കണ്ട് തീർക്കാവുന്ന ഒരു ബ്ലാക്ക് കോമഡിയാണ് “Blackmail”…
ഇർഫാൻ ഖാൻ അടക്കമുള്ള താരങ്ങൾ എല്ലാം തന്നെ വളരെ മികച്ച പ്രകടനം ആയിരുന്നു…
ഇറങ്ങിയ ഉടനെ മോശം റിവ്യൂകൾ കിട്ടിയ ചിത്രം പിന്നീട് കിട്ടിയ മികച്ച ഓൺലൈൻ നിരൂപണങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെടുകയായിരുന്നു…imdb പോലുള്ള സൈറ്റുകളിൽ മികച്ച റേറ്റിംഗ് ആണ് ചിത്രത്തിന് ഇപ്പൊ ഉള്ളത്…
ആക്ഷേപ ഹാസ്യം ആസ്വാദിക്കുന്നവർക്ക് തീർച്ചയായും കണ്ട് നോക്കാവുന്ന ഒന്ന് തന്നെയാണ് ഈ ഇർഫാൻ ഖാൻ ചിത്രം .
കടപ്പാട് sayed musthaqeem