Cheeni Kum
ചീനി കം (2007)

എംസോൺ റിലീസ് – 2527

Download

1026 Downloads

IMDb

6.8/10

Movie

N/A

ആർ.ബാൽകി എഴുതി സംവിധാനം ചെയ്തു 2007ൽ പുറത്തിറങ്ങിയ ഹിന്ദി  റൊമാന്റിക് കോമഡി ചിത്രമാണ് ‘ചീനി കം’. അമിതാഭ് ബച്ചൻ, തബു, പരേഷ് റാവൽ തുടങ്ങിയവരുടെ അഭിനയത്തോടൊപ്പം ഇളയരാജയുടെ സംഗീതം, പി.സി.ശ്രീരാമിന്റെ ഛായാഗ്രഹണം എന്നിവ സിനിമയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.

ലണ്ടൻ സന്ദർശിക്കാൻ എത്തുന്ന  നീന വർമ്മ അവിടെ റെസ്റ്റോറന്റ് നടത്തുന്ന ബുദ്ധദേവ് ഗുപ്തയുമായി പരിചയത്തിൽ ആവുന്നു. പ്രായത്തിൽ, പെരുമാറ്റത്തിൽ, സ്വഭാവത്തിൽ  വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന അവരുടെ ബന്ധം എങ്ങനെ മുന്നോട്ട് പോകുന്നു ? അവരുടെ വ്യത്യസ്തതകൾ അവരെ മാത്രം ബാധിക്കുന്നതാണോ ?