എം-സോണ്‍ റിലീസ് – 1571
ഭാഷ | ഹിന്ദി |
സംവിധാനം | Nitesh Tiwari |
പരിഭാഷ | ജിതിൻ.വി |
ജോണർ | കോമഡി, ഡ്രാമ |
കോളേജ് ഹോസ്റ്റലിലെ ഒരു സംഭവത്തെ തുടർന്നാണ് ചിത്രം തുടങ്ങുന്നത്.
ശേഷം ഇന്നത്തെ കാലം കാണിക്കുമ്പോൾ അനിരുദ്ധ് കാറിലിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭൂതകാലമായിരുന്നു ആദ്യം കാണിക്കുന്നത് ഇപ്പോൾ വിവാഹമൊക്കെ കഴിഞ്ഞ് ഒരു മകനുമൊക്കെയായി അദ്ദേഹം ജീവിക്കുകയാണ്. ഡിവോഴ്സ്ഡ് അല്ലെങ്കിലും ഇപ്പോൾ ഭാര്യയുമായി അത്ര രസചേർച്ചയിലുമല്ല. അവർ ഇരുവരും മകന്റെ എൻട്രൻസ് റിസൾട്ടും പ്രതീക്ഷിച്ചിരിക്കുകയാണ്. പിന്നീടുള്ള കാര്യങ്ങൾ പറഞ്ഞാൽ അത് സ്പോയിലറാകും എന്ന കാരണത്തൽ പറയുന്നില്ല.
‘ദംഗൽ’ എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിലൂടെ നമുക്ക് സുപരിചിതനായ Nitesh Tiwari തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് കാലഘട്ടത്തിലൂടെ കഥ പറഞ്ഞ് മുന്നേറുന്ന ചിത്രം അഭിനേതാക്കളുടെ മിന്നുന്ന പ്രകടനത്താൽ സമ്പന്നമാണ്. തമാശയും ഇമോഷണൽ സീനുകളും ത്രില്ലിംഗ് നിമിഷങ്ങളുമൊക്കെ വളരെ നന്നായി ബ്ലെൻഡ് ചെയ്ത് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുമുണ്ട്. അപ്പോഴും സൗഹൃദം തന്നെയാണ് സിനിമ ഫോക്കസ് ചെയ്യുന്നത്.
ബോളിവുഡിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർത്ത 3 ഇഡിയറ്റ്സ് എന്ന ചിത്രത്തിനുശേഷം അതേ പാറ്റേണിൽ വന്ന ഒരു പക്കാ ക്യാമ്പസ് കോമഡി ചിത്രമാണ് ഛിഛോരേ.