Dear Zindagi
ഡിയർ സിന്ദഗി (2016)

എംസോൺ റിലീസ് – 2550

ഭാഷ: ഹിന്ദി
സംവിധാനം: Gauri Shinde
പരിഭാഷ: പ്രജുൽ പി
ജോണർ: ഡ്രാമ, റൊമാൻസ്
Download

20016 Downloads

IMDb

7.4/10

Movie

N/A

ഗൗരി ഷിൻഡെ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡിയർ സിന്ദഗി. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷാരുഖ് ഖാനും ഒരു സുപ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

കൈര മുംബൈയിൽ പരസ്യ ചിത്രങ്ങളുടെ സിനിമാട്ടോഗ്രാഫർ ആയി ജോലി ചെയ്യുകയാണ്. സ്വന്തമായി ഒരു സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കണം എന്നതാണ് അവളുടെ സ്വപ്നം. സിനിമാ നിർമ്മാതാവായ രഘുവേന്ദറുമായി അവൾ പ്രണയത്തിലാണ്. താൻ അടുത്തതായി നിർമ്മിക്കുന്ന സിനിമയിൽ കൈരയായിരിക്കും ക്യാമറ ചലിപ്പിക്കുകയെന്ന് രഘുവേന്ദർ അവളോട് പറയുന്നു. പുതിയ സിനിമയുടെ ആവശ്യത്തിനായി ന്യൂയോർക്കിലേക്ക് പോയ രഘുവിൻ്റെ വിവാഹം നിശ്ചയം കഴിഞ്ഞതായി കൈര അറിയുന്നു. ഇതോടു കൂടി അവൾ ഇൻസോംനിയ രോഗത്തിന് അടിമയാകുന്നു. അവൻ ഗോവയിലുള്ള അവളുടെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചു വരുന്നു. അവിടെ വച്ച് അവൾ ഡോ. ജഹാംഗീർ ഖാൻ എന്ന മന:ശാസ്ത്രജ്ഞനെ പരിചയപ്പെടുന്നു. അദ്ദേഹം ജീവിതത്തോടുള്ള അവളുടെ കാഴ്ചപ്പാടിനെ മാറ്റിമറിക്കുന്നു.