Delhi Crime Season 2
ഡെൽഹി ക്രൈം സീസൺ 2 (2022)

എംസോൺ റിലീസ് – 3616

ഭാഷ: ഹിന്ദി
സംവിധാനം: Tanuj Chopra
പരിഭാഷ: ജെബിൻ ജോസ്
ജോണർ: ക്രൈം, ഡ്രാമ

ഡെൽഹിയെ ഭീതിയിലാഴ്ത്തിക്കൊണ്ട് രാത്രികാലങ്ങളിൽ മാരക ആയുധങ്ങളുമായിട്ട് വലിയ വീടുകൾ കേന്ദ്രീകരിച്ചു വൻ മോഷണങ്ങളും കൊലപാതകങ്ങളും നടത്തുന്ന സീരിയൽ കില്ലേഴ്‌സ്. ഇവർ കുറ്റകൃത്യങ്ങൾ ചെയ്ത രീതി വളരെ ഭയാനകമാണ്. ഇവരെക്കുറിച്ചുള്ള അന്വേഷണമാണ് ഈ സീസണിൽ.

കൊലപാതകങ്ങളുടെ അന്വേഷണത്തിൽ മാത്രമല്ല, കുറ്റകൃത്യങ്ങളുടെ പേരിൽ ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട ആളുകളെ മാത്രം എപ്പോഴും കുറ്റം ആരോപിക്കുന്നത് സാമൂഹത്തിൽ നിലനിന്നു പോരുന്ന ഒരു പ്രവണതയാണ്. ഈ വിഷയവും പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ജോലി ചെയ്യുന്ന പോലീസുകാരുടെ ജീവിതവും തന്മയത്വത്തോടെ ഈ സീസണിൽ അവതരിപ്പിച്ചിരിക്കുന്നു.

വളരെ വേഗത്തിൽ കഥ പറഞ്ഞു പോകുന്നതുകൊണ്ട് ഒരു ത്രില്ലർ സിനിമപോലെ ഈ സീസൺ കാണുവാൻ കഴിയും.