Dolly Kitty Aur Woh Chamakte Sitare
ഡോളി കിറ്റി ഓർ വോ ചമക്തേ സിതാരേ (2020)

എംസോൺ റിലീസ് – 2618

ഭാഷ: ഹിന്ദി
സംവിധാനം: Alankrita Shrivastava
പരിഭാഷ: പ്രജുൽ പി
ജോണർ: കോമഡി, ഡ്രാമ
Download

1916 Downloads

IMDb

5.2/10

അലങ്കൃത ശ്രീവാസ്തവിൻ്റെ സംവിധാനത്തിൽ 2020ൽ റീലീസ് ചെയ്ത ചിത്രമാണ് ‘ഡോളി കിറ്റി ഔർ വോ ചമക്തേ സിതാരെ’. കൊങ്കണ സെൻ ശർമയും ഭൂമി പെഡ്നേക്കറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഡോളി നോയിഡയിൽ ഭർത്താവും രണ്ട് ആൺ മക്കളുമായി ജീവിക്കുകയാണ്. സ്വന്തമായി ജോലിയുണ്ടെങ്കിലും ജീവിതത്തിൽ വളലെയധികം വിരസത അനുഭവിക്കുന്നവളാണ്. ഈ സാഹചര്യത്തിലാണ് അവളുടെ കസിനായ കാജൽ അവളോടൊപ്പം താമസിക്കാൻ നോയിഡയിലേക്ക് വരുന്നത്. വിവാഹിതയാവാനുള്ള വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങാതെ സ്വന്തമായി ഒരസ്ഥിത്വം ഉണ്ടാക്കാനാണ് അവൾ നോയിഡയിലേക്ക് വരുന്നത്. ഒരു സാധാരണ ഗ്രാമത്തിൽ നിന്ന് വരുന്ന പെൺകുട്ടി വലിയൊരു നഗരത്തിലേക്ക് വരുമ്പോൾ എത്തിപ്പെടാവുന്ന സാഹചര്യങ്ങളും, കാജലിന്റെ കടന്നുവരവ് ഡോളിയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഈ ചിത്രത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.