Don
ഡോൺ (2006)

എംസോൺ റിലീസ് – 1111

ഭാഷ: ഹിന്ദി
സംവിധാനം: Farhan Akhtar
പരിഭാഷ: ലിജോ ജോളി
ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ
പരിഭാഷ

12515 ♡

IMDb

7.1/10

Movie

N/A

ബോളിവുഡിലെ സ്റ്റൈലിഷ് പണം വാരി ചിത്രങ്ങളിൽ ഒന്ന്. അമിതാഭ് ബച്ചന്റെ പഴയ കാല ചിത്രമായ ഡോണിന്റെ പുനരാവിഷ്കാരം. ഡോൺ സീരീസിലെ ആദ്യ ചിത്രം, മലേഷ്യയിലെ സ്കൈ ബ്രിഡ്ജിൽ ചിത്രികരിച്ച ആദ്യ ഹിന്ദി ചിത്രം അങ്ങനെ വിശേഷണങ്ങൾ ഒരു പാടാണ് ഈ ഫർഹാൻ അക്തർ ചിത്രത്തിന്. 2006 ൽ റിലീസായ ഈ ചിത്രത്തിന്റെ 80% വും ചിത്രീകരിച്ചിരിക്കുന്നത് മലേഷ്യയിലാണ്. ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, കരീന കപൂർ, ഓം പുരി, അർജുൻ രാംപാൽ അങ്ങനെ ഒരു വൻ താര നിരയാണ് ചിത്രത്തിൽ ഉള്ളത്.

അന്താരാഷ്ട്ര കുറ്റവാളിയായ ഡോൺ പോലീസിനും ശത്രുക്കൾക്കും ഒരു പോലെ തലവേദനയാണ്. ഒട്ടനവധി രാജ്യങ്ങളിലെ പോലീസ്, വർഷങ്ങളായി ഡോണിന്റെ പിന്നാലെയാണ്. എന്നാൽ അതി ബുദ്ധിമാനായ ഡോണിനെ പിടികൂടുക എന്നത് അവർക്ക് ഇന്നും ഒരു കീറാമുട്ടിയാണ്. എന്നാൽ ഒരു ദിവസം ഡോൺ എ സി പി ഡിസിൽവ എന്ന പൊലീസ് ഓഫീസർ വിരിച്ച വലയിൽ വീണു. ഡോണിലൂടെ അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയയുടെ കണ്ണികൾ അറുക്കാൻ ഡിസിൽവക്ക് ആകുമോ? ഡോൺ അയാളിൽ നിന്ന് എങ്ങനെ രക്ഷപ്പെടും? ഉദ്വേഗജനകമായ സീനുകളാൽ സമ്പന്നമാണ് ചിത്രം.