എം-സോണ്‍ റിലീസ് – 2079
ഭാഷ | ഹിന്ദി |
സംവിധാനം | Gauri Shinde |
പരിഭാഷ | പ്രജുൽ പി |
ജോണർ | കോമഡി, ഡ്രാമ, ഫാമിലി |
ശശി പൂനയിൽ താമസിക്കുന്ന ഒരു വീട്ടമ്മയാണ്. ശശിക്ക് ഇംഗ്ലീഷ് വലിയ പിടിയില്ല. അതിന്റെ പേരിൽ വിദ്യാസമ്പന്നനായ ഭർത്താവിൽ നിന്നും, ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന മകളിൽ നിന്നും ശശിക്ക് ധാരാളം കളിയാക്കലുകൾ കേൾക്കേണ്ടി വരാറുണ്ടായിരുന്നു. ആയിടയ്ക്ക് ശശിക്ക് തന്റെ ചേച്ചിയുടെ മകളുടെ കല്യാണത്തിന് ന്യൂയോർക്കിൽ പോകേണ്ടിവരുന്നു. അവിടെ ഒരു കോഫീഷോപ്പിൽ വച്ച് ഇംഗ്ലീഷ് അറിയാത്തതിനാൽ ശശിക്ക് ഒരു ദുരനുഭവം നേരിടേണ്ടി വരുന്നു. അങ്ങനെ അവൾ ന്യൂയോർക്കിലെ ഒരു ഇംഗ്ലീഷ് പഠിപ്പിക്കുന്ന സ്ഥാപനത്തിൽ ചേരുന്നു. അവിടെ വച്ച് അവൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആൾക്കാരെ പരിചയപ്പെടുന്നു. അവൾക്ക് സ്വന്തം കുടുംബത്തിൽ നിന്നു കിട്ടാത്ത ബഹുമാനവും ആദരവും അവിടെ നിന്ന് കിട്ടുന്നു.
ഗൗരി ഷിൻഡെയുടെ സംവിധാനത്തിൽ 2012-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ശ്രീദേവി അഭിനയ രംഗത്തേക്ക് തിരിച്ചു വന്ന ചിത്രമാണ്. ഒരു വീട്ടമ്മ എന്ന നിലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും, ഇംഗ്ലീഷ് അറിയാത്തതിനാൽ വ്യക്തികൾ നേരിടുന്ന അപമാനങ്ങളും ഈ ചിത്രത്തിൽ നന്നായി വരച്ചുകാട്ടുന്നുണ്ട്.